Film News

പൊലീസ് ലുക്കില്‍ സുരേഷ് ഗോപി; ജോഷിയുടെ 'പാപ്പന്‍' ഉടന്‍ തിയേറ്ററില്‍

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ 'പാപ്പന്‍' ഉടന്‍ തിയേറ്ററിലേക്ക്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. പൊലീസ് ലുക്കിലുള്ള സുരേഷ് ഗോപിയാണ് പോസ്റ്ററിലുള്ളത്.

അബ്രഹാം മാത്യു മാത്തന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലായി ഇരട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുക.

ആര്‍ ജെ ഷാന്‍ ആണ് ഈ മാസ് പൊലീസ് ത്രില്ലറിന്റെ തിരക്കഥ ഒരുക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന റോളിലുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. പൂമരം ഫെയിം നിതാ പിള്ളയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസറുടെ മകളുടെ റോളിലാണ് നിതാ പിള്ള.

സണ്ണി വെയ്ന്‍, നൈലാ ഉഷ എന്നിവരും ചിത്രത്തിലുണ്ട്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്‍. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മ്മാണം. അജയ് കാച്ചപ്പിള്ളി ക്യാമറയും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT