Film News

പൊറിഞ്ചു മറിയം ജോസ് ടീം വീണ്ടും കൂടെ കല്യാണി പ്രിയദർശൻ ; ജോഷിയുടെ 'ആൻ്റണി' തുടങ്ങി

പാപ്പൻ എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'ആൻ്റണി' തുടങ്ങി. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമക്ക് ശേഷം ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ വീണ്ടും ജോഷിയുമായി ഒന്നിക്കുന്ന സിനിമയിൽ കല്യാണി പ്രിയദർശനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐൻസ്റ്റീൻ മീഡിയയുടെ കീഴിൽ ഐൻസ്റ്റീൻ സാക് പോളാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ച് ചടങ്ങും ഇന്ന് കൊച്ചിയില്‍ നടന്നു. 'ഇരട്ട' എന്ന ജോജു ജോർജ് ചിത്രത്തിന് ശേഷം അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസാണ് ആൻ്റണി വിതരണം ചെയ്യുന്നത്. രാജേഷ് വർമ്മ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രണദിവേ ആണ്.

കോ-പ്രൊഡ്യൂസർ : ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : വർക്കി ജോർജ് എഡിറ്റിംഗ് : ശ്യാമ ശശിധരൻ സംഗീത സംവിധാനം : ജേക്സ് ബിജോയ് ക്രീയേറ്റീവ് കോണ്ട്രിബൂഷൻ : ആർ. ജെ. ഷാൻ പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ ആർട്ട് : ദിലീപ് നാഥ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : സിബി ജോസ് ചാലിശ്ശേരി ആക്ഷൻ : രാജശേഖർ

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT