Film News

'മതങ്ങളിലെ യുക്തിരഹിതമായ ആചാരങ്ങളും പാരമ്പര്യങ്ങളും അസംബന്ധം, വിശ്വാസികൾ സാമാന്യബുദ്ധി ഉപയോ​ഗിക്കണം'; ജോൺ എബ്രഹാം

മതത്തിൽ അല്ല സയൻസിൽ വിശ്വസിക്കുന്ന ആളാണ് താൻ എന്ന് നടൻ ജോൺ എബ്രഹാം. ദൈവമില്ല എന്ന് താൻ പറയുന്നില്ല എന്നും മനുഷ്യരുടെ വിശ്വാസങ്ങളെ താൻ ബഹുമാനിക്കുന്നുണ്ട് എന്നും ജോൺ എബ്രഹാം പറഞ്ഞു. എന്നാൽ മതങ്ങളിൽ യുക്തിക്ക് നിരക്കാത്ത ആചാരങ്ങളും പാരമ്പര്യങ്ങളും ഒക്കെ കാണുമ്പോൾ എന്തൊക്കെ അസംബന്ധങ്ങളാണ് സംഭവിക്കുന്നത് എന്ന് തോന്നിപ്പോകാറുണ്ട് എന്നും വിശ്വാസികൾ സാമാന്യബുദ്ധിയോടെ ചിന്തിക്കണമെന്നും ജോൺ എബ്രഹാം പറഞ്ഞു. യൂട്യൂബറായ രൺവീർ അല്ലഹാബാദിയയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് ജോൺ എബ്രഹാമിന്റെ പ്രതികരണം.

ജോൺ എബ്രഹാം പറഞ്ഞത്:

വിശ്വാസമുള്ള ആളുകളോട് എനിക്ക് അസൂയയുണ്ട്, കാരണം വിശ്വാസത്തിന് പർവതങ്ങളെ ചലിപ്പിക്കാൻ കഴിയും. വിശ്വസം എന്നത് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ എനിക്ക് വിശ്വാസം ഉള്ള ആളുകളോട് അസൂയ തോന്നാറുണ്ട്. എന്നെ സംബന്ധിച്ച് വിശ്വാസമാണ് മതം. ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു, ജൂതൻ, ബുദ്ധ, ജൈന, സിഖ് തുടങ്ങിവയിൽ നിങ്ങൾ എന്ത് തന്നെയാണ് എന്നുണ്ടെങ്കിലും വിശ്വാസം ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസമാണ് ഏറ്റവും വലിയ ദൈവം. ഞാൻ സയൻസിനെയാണ് പിന്തുടരുന്നത്. സയന്റിഫിക്കായ വ്യക്തിയാണ് ഞാൻ. നിങ്ങൾ ഹോമാസാപീയൻസ് എന്ന പുസ്തകം വായിച്ചിട്ടുണ്ടാവും. ദൈവമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് വിദ്യാഭ്യാസപരമായ ഒരു സമീപനം നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ അതിൽ തർക്കിക്കുക എന്നത് പ്രയാസകരമാണ്. ദൈമില്ല എന്ന് ഞാൻ പറയുന്നില്ല. ദൈവത്തിൽ വിശ്വസിക്കുന്ന ആളുകൾ അവരുടെ വിധിയിൽ വിശ്വസിക്കുന്നവരാണ്. അതാണ് അവരെ മുന്നോട്ട് കൊണ്ടു പോകുന്നത്.

നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ വരികയാണെങ്കിൽ നമ്മൾ മുകളിലുള്ള ആ ആളെ അല്ലേ വിളിക്കുന്നത്? അത് എല്ലാവരും ചെയ്യുന്നതാണ്. ഞാൻ ആളുകളെയും അവരുടെ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. എന്നാൽ മതത്തിൽ യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ സംഭവിക്കുന്നത് കാണുമ്പോൾ, അത് ചിലപ്പോൾ ആചാരങ്ങളോ പാരമ്പര്യങ്ങളോ ഒക്കെയാവാം. അതൊക്കെ കാണുമ്പോൾ എന്തൊക്കെയാണ് ഈ സംഭവിക്കുന്നത് എന്ന് എനിക്ക് തോന്നിപ്പോകും. എനിക്ക് അതെല്ലാം അസംബന്ധമായാണ് തോന്നുന്നത്. ഞാൻ ആരുടെയും മതപരമായ വിശ്വസങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ആ​ഗ്രഹിക്കുന്നില്ല. കോമൺ സെൻസ് ഉപയോ​ഗിക്കുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ജോൺ എബ്രഹാം പറഞ്ഞു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT