Film News

എന്റെ അമ്മ മലയാളിയല്ല, പക്ഷെ മോഹന്‍ലാലിന്റെ ആരാധികയാണ്: ജോണ്‍ എബ്രഹാം

മോഹന്‍ലാലിന്റെ കടുത്ത ആരാധികരയാണ് തന്റെ അമ്മയെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. കൊച്ചിയില്‍ മൈക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കവെയാണ് ജോണ്‍ എബ്രഹാം ഇക്കാര്യം പറഞ്ഞത്. നിലവില്‍ ജോണ്‍ എബ്രഹാമിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിക്കുകയാണ്.

അനശ്വര രാജന്‍ ചിത്രം 'മൈക്ക്' നിര്‍മിക്കുന്നത് ജോണ്‍ അബ്രഹാമാണ്. സിനിമയുടെ പോസ്റ്റര്‍ ലോഞ്ച് ചെയ്ത ചടങ്ങില്‍ വെച്ചാണ് ജോണ്‍ എബ്രഹാം അമ്മ മലയാളി അല്ലെന്നും എന്നാല്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണെന്നും പറഞ്ഞത്. സിനിയ്ക്ക് അങ്ങനെ അതിര്‍ത്തി മറികടക്കാനുള്ള കഴിവുണ്ടെന്നും ജോണ്‍ എബ്രഹാം അഭിപ്രായപ്പെട്ടു.

വിഷ്ണു ശിവപ്രസാദാണ് മൈക്ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍. ജെ എ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് 'മൈക്ക്' ജോണ്‍ അബ്രഹാം നിര്‍മിക്കുന്നത്. ഇതിന് മുമ്പ് 'വിക്കി ഡോണര്‍', 'മദ്രാസ് കഫെ', 'പരമാണു', 'ബത്ല ഹൗസ്' തുടങ്ങിയ ചിത്രങ്ങളാണ് ജോണ്‍ എബ്രഹാം നിര്‍മ്മിച്ചത്.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT