Film News

ഞാന്‍ ബിഗ് സ്‌ക്രീന്‍ ഹീറോ, എന്നെ 299 രൂപയ്ക്കോ 499 രൂപയ്ക്കോ കാണാന്‍ സാധിക്കില്ല: ജോണ്‍ എബ്രഹാം

ഒരു നടനെന്ന നിലയില്‍ ഒടിടി പ്ലാറ്റ്‌ഫോമിനോടല്ല ബിഗ്‌സ്‌ക്രീനിനോടാണ് താത്പര്യമെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. താന്‍ എന്നും ബിഗ് സ്‌ക്രീന്‍ ഹോറോ ആയിരുന്നു. അങ്ങനെ തന്നെ തുടരാണ് ഇഷ്ടം. നിര്‍മാതാവ് എന്ന നിലയില്‍ മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോമുകളോട് ഇഷ്ടമെന്നും ജോണ്‍ എബ്രഹാം പറഞ്ഞു. 'ഏക് വില്ലന്‍ റിട്ടേണ്‍സ്' എന്ന ചിത്രത്തിന്റെ പ്രമോഷനിടയിലാണ് ജോണ്‍ ഇതേ കുറിച്ച് സംസാരിച്ചത്.

എനിക്ക് ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇഷ്ടമാണ്. പക്ഷെ ഒരു സിനിമാ നിര്‍മാതാവെന്ന നിലയില്‍ മാത്രമാണത്. ഒടിടി പ്രേക്ഷകര്‍ക്ക് വേണ്ട സിനിമകള്‍ നിര്‍മ്മിക്കാനിഷ്ടമാണ്. പക്ഷെ ഒരു നടനെന്ന നിലയില്‍ ബിഗ് സ്‌ക്രീനിനോടാണ് താല്‍പര്യം. എന്നെ 299 രൂപയ്ക്കോ 499 രൂപയ്ക്കോ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുകയില്ല. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പകുതിയ്ക്ക് വച്ച് നിര്‍ത്തിപ്പോകുന്നത് എനിക്ക് ഇഷ്ടമല്ല. ഞാനൊരു ബിഗ് സക്രീന്‍ ഹീറോയായിരുന്നു, ആണ്, അങ്ങനെ തന്നെ തുടരാനാണ് ഇഷ്ടം, എന്നാണ് ജോണ്‍ എബ്രഹാം പറഞ്ഞത്.

ബോളിവുഡ് താരങ്ങള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നതിനെ കുറിച്ചും ജോണ്‍ എബ്രഹാം സംസാരിച്ചു. ഹിന്ദിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന താന്‍ മറ്റ് ഭാഷകളിലെ ചിത്രങ്ങളില്‍ സഹനടനായി അഭിനയിക്കില്ലെന്നാണ് ജോണ്‍ പറഞ്ഞത്. ഇതേ കുറിച്ച് താരം മുന്‍പും അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.

മോഹിത് സൂരി സംവിധാനം ചെയുന്ന 'എക് വില്ലന്‍ റിട്ടേണ്‍സാണ്' ഏറ്റവും പുതിയ ജോണ്‍ എബ്രഹാം ചിത്രം. ജൂലൈ 29നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. അര്‍ജുന്‍ കപൂര്‍, ദിഷ പട്ടാനി, താര സുതാരിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

'പാറ്റകള്‍' എന്ന് വിളിച്ചവര്‍ക്ക് മുന്നില്‍ ജെന്‍സിയുടെ വിജയം, സോഷ്യൽ മീഡിയ മുതൽ ധർമേന്ദ്ര പ്രധാന്റെ രാജി വരെ

സാധാരണ പെണ്ണിന് വേണ്ടിയാണല്ലോ നായകനും വില്ലനും അടി ഉണ്ടാക്കുന്നത്, പ്ലൂട്ടോയിൽ ഏലിയന് വേണ്ടിയാണ്: അജു വർഗീസ്

‘കിരീടം’ എന്നെ ഒരുപാട് ഹോണ്ട് ചെയ്ത സിനിമ: കലാഭവൻ ഷാജോൺ

'തിയറ്ററിൽ പോസിറ്റീവാണ്, സോഷ്യൽ മീഡിയയിൽ നെഗറ്റീവ് വരുന്നത് വിഷമിപ്പിക്കുന്നു'; വീഡിയോ പങ്കുവെച്ച് 'മഹാരാജ ഹോസ്റ്റൽ' താരങ്ങൾ

ലാലേട്ടന്റെ കൂടെ ഫൈറ്റ് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല, നമ്മുടെ ദേഹത്ത് അടി കൊള്ളില്ലെന്ന് അറിയാം: കലാഭവൻ ഷാജോൺ

SCROLL FOR NEXT