Film News

'തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുന്‍വിധി കൊണ്ടും കാണാതിരുന്ന സിനിമ'; എന്റെ മെഴുതിരി അത്താഴങ്ങള്‍ മികച്ച സിനിമയെന്ന് ജീത്തു ജോസഫ്

അനൂപ് മേനോന്‍ സൂരജ് തോമസ് ചിത്രം 'എന്റെ മെഴുതിരി അത്താഴങ്ങളെ' പുകഴ്ത്തി സംവിധായകന്‍ ജീത്തു ജോസഫ്. തെറ്റിദ്ധരിപ്പിക്കപ്പെട്ടതുകൊണ്ടും മുന്‍വിധി കൊണ്ടും കാണാതിരുന്നതാണ് 2018ല്‍ ഇറങ്ങിയ ചിത്രമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജീത്തു ജോസഫ് പറയുന്നു. എന്റെ മെഴുതിരി അത്താഴങ്ങല്‍ മനോഹരമായ പ്രണയചിത്രമാണെന്നും അദ്ദേഹം കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മികച്ചതാണെന്നും, മികച്ച രീതിയിലാണ് ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നു. ചിത്രം കാണാന്‍ രണ്ട് വര്‍ഷം താമസിച്ചതിന് അദ്ദേഹം ക്ഷമ ചോദിക്കുന്നുമുണ്ട്.

ജീത്തു ജോസഫിന്റെ കുറിപ്പ് ഇങ്ങനെ:

'നമ്മുടെയൊക്കെ ജീവിതത്തില്‍ ചില മുന്‍ വിധികള്‍ കൊണ്ട് ചിലതിനെതിരെ നമ്മള്‍ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോളുള്ള ജാള്യത. അങ്ങിനെ ഒരു മാനസികാവസ്ഥയിലാണ് ഞാനിപ്പോള്‍. തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുന്‍വിധികൊണ്ടും ഞാന്‍ കാണാതിരുന്ന ഒരു സിനിമ ' എന്റെ മെഴുകുതിരി അത്താഴങ്ങള്‍ '. ഒരു മനോഹരമായ പ്രണയചിത്രം.

മനോഹരമായ സ്‌ക്രിപ്റ്റ്, പ്രത്യേകിച്ച് സംഭാഷണങ്ങള്‍, ഇത് ചെയ്ത അനൂപ് മേനോന് ആശംസകള്‍. സംവിധായകന്‍ സൂരജ് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രം ഞാന്‍ വളരെ അധികം ആസ്വദിച്ചു... എത്ര സ്വാഭാവികമാണ്... ചിത്രം കാണാന്‍ രണ്ട് വര്‍ഷം വൈകിയതിന് ചിത്രത്തിന്റെ മുഴുവന്‍ ടീമിനോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.'

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

SCROLL FOR NEXT