Film News

ത്രില്ലടിപ്പിക്കാൻ ജീത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്; പുതിയ ചിത്രം പ്രഖ്യാപിച്ചു

ബോളിവുഡിലേക്ക് പുതിയ ചിത്രവുമായി ജീത്തു ജോസഫ്. ത്രില്ലർ-ഡ്രാമ ഴോണറിലെത്തുന്ന ചിത്രം ജീത്തു ജോസഫിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയാണ്. ദിൽ ധഡക്നെ ദോ,റാസി, ബദായ് ഹോ, ബദായ് ദോ തുടങ്ങി ഹിന്ദിയിലെ ഹിറ്റ് സിനിമകൾളുടെ നിര്‍മ്മാതാക്കളായ ജംഗ്ലീ പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിനെ കുറിച്ചുളള വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ജീത്തു ജോസഫ് തന്നെയാണ് പങ്കുവച്ചത്. ഇമ്രാൻ ഹാഷ്മി നായകനായ ദ ബോഡിയായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ ഹിന്ദി ചിത്രം.

ഒരു ത്രില്ലർ-ഡ്രാമ ചിത്രത്തിനായി ജംഗ്ലീ പിക്‌ചേഴ്‌സ്, ക്ലൗഡ് 9 പിക്‌ചേഴ്‌സ് എന്നിവയുമായുള്ള എന്റെ സഹകരണം പ്രഖ്യാപിക്കുന്നതിൽ അതീവ സന്തുഷ്ടനാണ്. ഓരോ ഇന്ത്യക്കാരനിലും ദേശീയ അഭിമാനം ഉണർത്തുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക എന്നാണ് ചിത്രം അനൗൺസ് ചെയ്തുകൊണ്ട് ജീത്തു ജോസഫ് ഇൻസ്റ്റ​ഗ്രാമിൽ എഴുതിയത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ സ്രഷ്ടാവും തിരക്കഥകൃത്തും സംവിധായകനുമായ ജീത്തു ജോസഫുമായി സഹകരിച്ച് ക്ലൌഡ് 9 പിക്ചേഴ്സിനൊപ്പം വരാനിരിക്കുന്ന ത്രില്ലർ-ഡ്രാമ ചിത്രം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ജംഗ്ലീ പിക്ചേഴ്സും തങ്ങളുടെ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

'ദൃശ്യം 2', '12th മാൻ', 'റാം' എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന നേര് ആണ് ഇപ്പോൾ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്ന ജീത്തു ജോസഫ് ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. പ്രിയാമണി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷം പ്രിയാമണി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ 33-ാമത് നിർമാണ ചിത്രം കൂടിയാണ്.

പെരുന്നാൾ സ്പെഷ്യലായി "പാൽനിലാ പുഞ്ചിരി”; 'ഭീഷ്മർ' പുതിയ ഗാനം നാളെയെത്തും

ഓസ്കർ 2026 : നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’, ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ

'മമ്മൂട്ടിയുടെ നായിക' എന്നതാണ് എന്റെ വിലാസം, അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്: ജുവൽ മേരി

"അവനെ കണ്ടാൽ തന്നെ ഒരു കള്ളലക്ഷണം ഉണ്ട്";ചിരിയും കുറച്ച് ആക്ഷനും, 'ഭീഷ്മർ' ട്രെയ്‌ലർ എത്തി

പാചകവാതക പ്രതിസന്ധി സിനിമാ ഷൂട്ടിങ്ങുകളെ ബാധിക്കുന്നു?; പ്രതികരിച്ച് ബി. രാകേഷ്

SCROLL FOR NEXT