Film News

ഓരോ സിനിമയിലൂടെയും കൂടുതല്‍ മികച്ച നടനാകണമെന്ന് ആഗ്രഹം: ജയസൂര്യ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാര ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ തരംഗമാകുന്നതിനൊപ്പം തന്നെ ചടങ്ങില്‍ ജയസൂര്യ പറഞ്ഞ വാക്കുകളും ചര്‍ച്ചയാവുകയാണ്.

താന്‍ ഒരിക്കലും ഒരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ സ്വയം വിശ്വസിച്ചാല്‍ കലാകാരന്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ച നിലക്കുമെന്നുമാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞത്. അവസാന റൗണ്ടില്‍ ഒരുപിടി മികച്ച നടന്മാര്‍ക്കൊപ്പം മത്സരിച്ചാണ് അവാര്‍ഡ് ലഭിച്ചതെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. ഓരോ സിനിമയിലൂടെയും കൂടുതല്‍ മികച്ചനടനായി മാറുക എന്നതാണ് തന്റെ ആഗ്രഹമെന്നും ജയസൂര്യ പറഞ്ഞു.

അതേസമയം മികച്ച നടക്കുള്ള പുരസ്‌കാരം അന്ന ബെന്നും ഏറ്റുവാങ്ങി. തന്നിലെ പെണ്‍കുട്ടിക്കും സ്ത്രീക്കും ശക്തിപകരുന്ന തന്റെ നാല് അമ്മച്ചിമാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നാണ് അന്ന ബെന്ന ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞത്. കപ്പേള എന്ന ചെറിയ ചിത്രത്തെ അംഗീകരിച്ച ജൂറിക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" മലയാളം ടീസർ പുറത്ത്, ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 10 ന്

യൂട്യൂബിൽ പൂത്ത് കേറി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ'

നിമിഷ-സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ എത്തും

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

SCROLL FOR NEXT