Film News

'പ്രേംപാറ്റ'യിലേക്ക് ആമിർ ഇക്ക വിളിക്കുന്നത് എന്റെ വൈറൽ പ്രസംഗം കണ്ട ശേഷം: ഇന്നസെന്റ് സോണറ്റ്

പ്രേംപാറ്റ എന്ന സിനിമയുടെ ഭാഗമായതിനെ കുറിച്ച് സംസാരിച്ച് ഇന്നസെന്റിന്റെ കൊച്ചുമകൻ കൂടിയായ നടൻ ഇന്നസെന്റ് സൊണറ്റ്. ഹായ് ഗയ്‌സ് എന്നൊരു തന്റേതായി പ്രഖ്യാപിച്ചിരുന്നു. ആ സിനിമയുടെ പൂജ ചടങ്ങിൽ താൻ നടത്തിയ പ്രസംഗം വൈറലാവുകയും അത് കണ്ട സംവിധായകൻ ആമിർ പള്ളിക്കൽ തന്നെ പ്രേംപാറ്റയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നുമാണ് ഇന്നസെന്റ് സൊണറ്റ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്നസെന്റ് സൊണറ്റ്.

'പ്രേംപാറ്റയ്ക്ക് മുന്നേ എന്റെ മറ്റൊരു സിനിമ അനൗൺസ് ചെയ്തിരുന്നു. ഹായ് ഗയ്‌സ് എന്നായിരുന്നു ആ സിനിമയുടെ പേര്. ആ ചിത്രത്തിന്റെ പൂജ ചടങ്ങിൽ വെച്ച് ഞാൻ നടത്തിയ പ്രസംഗം വൈറലായിരുന്നു. അത് ആമിർ ഇക്ക കണ്ടിട്ട് അപ്പനെ വിളിച്ച് ഇന്നുവിന് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. എനിക്ക് ഓക്കേ ആയിരുന്നു. സ്ക്രിപ്റ്റ് പോലും കേട്ടില്ല, ഞാൻ നേരെ ഓക്കേ പറഞ്ഞു', ഇന്നസെന്റ് സൊണറ്റ് പറഞ്ഞു.

അതേസമയം പ്രേംപാറ്റ നവംബർ 27ന് തിയറ്ററുകളി എത്തുകയാണ്. ലിജീഷ് കുമാർ തിരക്കഥയെഴുതി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം എൻഎസ്എസ് ക്യാംപിന്റെ പശ്ചാത്തലത്തിൽ സൗഹൃദവും പ്രണയവും ആഘോഷങ്ങളും നിറഞ്ഞ പുതുതലമുറയുടെ കഥയാണ് പറയുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവു കൂടിയാണ് അങ്കിത് മേനോൻ.

വീണ്ടും പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ചാക്കോച്ചൻ; 'ഹെയിൽ മേരി' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ഫണ്ണും ഫാന്റസിയുമായി ഒരു സൂപ്പർഹീറോ; സന്ദീപിന്റെ 'കോസ്മിക് സാംസൺ' തിയറ്ററുകളിലേക്ക്

‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് ‘ഇറ്റ്‌സ് വിധു പ്രതാപ്’ മ്യൂസിക് ബാൻഡ്; പുതിയ നങ്ങേലിയിൽ നിഖില വിമൽ

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ല വയനാട്; രാജ്യത്തിന് മാതൃകയായ നേട്ടം അഭിമാനകരം: മന്ത്രി ടി. സിദ്ദിഖ്

ഇ-വേസ്റ്റിന് ഇനി വയനാട്ടിൽ നോ-എൻട്രി; ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്

SCROLL FOR NEXT