Film News

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭയമായിരുന്നു: നവ്യ നായര്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭയമായിരുന്നുവെന്ന് നടി നവ്യ നായര്‍. യാത്ര ചെയ്യുമ്പോള്‍ കാറിന്റെ നമ്പറിന്റെ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു. അല്ലെങ്കില്‍ യാത്രക്കിടയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമായിരുന്നു എന്നും നവ്യ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലായിരുന്നു പ്രതികരണം.

താന്‍ നടിയായ അതിജീവിതയ്‌ക്കൊപ്പം മാത്രമല്ല സാധാരണക്കാരിയായ ഏത് അതിജീവിതയ്‌ക്കൊപ്പവും ഉണ്ടാവും. അക്രമം മാത്രമല്ല, അതിന് ശേഷമുള്ള വിമര്‍ശനങ്ങളും അവര്‍ അനുഭവിക്കണം. അതുകൊണ്ട് എന്നും അവരോട് ബഹുമാനമാണെന്നും നവ്യ അഭിപ്രായപ്പെട്ടു.

നവ്യ പറഞ്ഞത്:

'ഒരു അക്രമ സംഭവം അറിയുമ്പോള്‍ അതിനോട് പ്രതികരിക്കുന്നു, ഒരു പോസ്റ്റ് ഇടുന്നു. പത്രത്തില്‍ ഇത് വീണ്ടും കാണുമ്പോഴാണ് നമ്മള്‍ വീണ്ടും ആലോചിക്കുന്നത്. അപ്പോള്‍ ചിലപ്പോള്‍ അവള്‍ക്ക് ഒരു മെസേജ് അയക്കും. അവളാണ് അനുഭവിച്ചത്. ആ അനുഭവം ഒന്നിനും പകരം വയ്ക്കാന്‍ കഴിയില്ല. ആരൊക്കെ ആശ്വാസ വാക്കുകള്‍ പറഞ്ഞാലും ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അതിജീവിതയ്ക്ക് ഒപ്പമാണ് ഞാന്‍. നടിയായ അതിജീവിതക്കൊപ്പം മാത്രമല്ല, സാധാരണക്കാരിയായ ഏത് അതിജീവിതയ്ക്ക് ഒപ്പവും.

നമ്മുടെ സമൂഹത്തില്‍ ആ കടന്നു പോക്ക് തരണം ചെയ്യുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ഈ ആഘാതം നിലനില്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ഇപ്പോഴും തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിക്കും. മാറി നിന്ന് വിമര്‍ശിക്കും. എണ്‍പത് ശതമാനം ആളുകള്‍ കൂടെ നില്‍ക്കുമ്പോഴും ഇരുപത് ശതമാനം വിമര്‍ശിക്കാന്‍ എത്തും. ഇതും അവര്‍ അഭിമുഖീകരിക്കണം. അതുകൊണ്ട് ഓരോ അതിജീവിതയോടും എനിക്ക് ബഹുമാനമാണ്.

നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങി. യാത്ര ചെയ്യുമ്പോള്‍ കാറിന്റെ നമ്പറിന്റെ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു. യാത്രയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കും. ഇതൊക്കെ ഒരു ഭീരുത്വം ആണെങ്കില്‍ പോലും മുന്‍കരുതലുകള്‍ ആവശ്യമാണ്.

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

SCROLL FOR NEXT