Film News

വെറും ഒരു നോബഡി അല്ല; ആദ്യദിനത്തിൽ മികച്ച പ്രതികരണവുമായി പൃഥ്വിരാജ് ചിത്രം

കെട്ട്യോളാണെന്റെ മാലാഖ’, ‘റോഷാക്ക്’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം 'ഐ നോബഡി' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ആദ്യ രംഗം മുതൽ ആദ്യ പകുതി അവസാനിക്കും വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമാണിത് എന്ന് പ്രേക്ഷകർ പറയുന്നു. എന്നു നിന്റെ മൊയ്ദീൻ, കൂടെ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒന്നിക്കുന്ന പൃഥ്വിരാജ് - പാർവതി കൂട്ടുകെട്ടിന്റെ ഓൺസ്ക്രീൻ കെമിസ്ട്രിയും പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‌മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽത്താഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ.യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്‌സ്, ജിതിൻ മദനൻ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നാണ് 'ഐ, നോബഡി' നിർമിക്കുന്നത്. 'റോഷാക്ക്', 'ഇബിലീസ്' എന്നീ ചിത്രങ്ങൾക്കുശേഷം സമീർ അബ്ദുളാണ് 'ഐ, നോബഡി'യുടെ രചന നിർവഹിക്കുന്നത്.

ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ, സംഗീതം: ജേക്‌സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, എഡിറ്റിങ്: റമീസ് എം.ബി, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നാക്കോത്ത്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റിയൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം, സംഘട്ടന സംവിധാനം: യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ: നിക്‌സൺ ജോർജ്, വിഎഫ്എക്‌സ്: ലവാ കുശ, മാർക്കറ്റിങ്: കാറ്റലിസ്റ്റ്, ഡിസൈൻ- റ്റിങ്, പ്രൊമോഷൻസ്: പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിങ്: വിപിൻ കുമാർ വി, കളറിസ്റ്റ്: സുരേഷ് രവി, സ്റ്റീൽസ്: രോഹിത് കെ. സുരേഷ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്: ബ്ലെസ് തോമസ്, അഡ്വെർടൈസിങ്: ബ്രിങ് ഫോർത്ത്, പി.ആർ. ഒ: എ.എസ്. ദിനേശ്.

പൂരം കോടിയേരി; മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രത്തിന് തുടക്കം

മമ്മൂക്ക ഡ്രൈവിങ് ലൈസൻസിൽ നിന്ന് പിന്മാറിയപ്പോൾ ഏറെ വിഷമം തോന്നി: ജീൻ പോൾ ലാൽ

ചേർത്തുപിടിക്കലിന്റെ ഡിജിറ്റൽ പാത; ക്രൗഡ്ഫണ്ടിംഗിന്റെ സാധ്യതകളും ആവശ്യമായ ജാഗ്രതയും

ഒരു കോടിയ്ക്ക് മുകളിൽ പ്രീ സെയിൽസ്; ഐ നോബഡി' തിയറ്ററുകളിലേക്ക്

നിരൂപക പ്രശംസ നേടിയ മെഡിക്കൽ ത്രില്ലർ; ഡോസ് ജൂലൈ 10ന് ഒടിടിയിലേക്ക്

SCROLL FOR NEXT