Film News

ഒരു കോടിയ്ക്ക് മുകളിൽ പ്രീ സെയിൽസ്; ഐ നോബഡി' തിയറ്ററുകളിലേക്ക്

നിസാം ബഷീർ- പൃഥ്വിരാജ് സുകുമാരൻ ചിത്രം 'ഐ, നോബഡി' നാളെ തിയേറ്ററുകളിൽ എത്തുന്നു. റിലീസ് ടീസറിനു പിന്നാലെ ബുക്ക് മൈ ഷോയും കീഴടക്കിയിരിക്കുകയാണ് 'ഐ, നോബഡി'. ബുക്കിങ് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ട്രെൻഡിങ് ചാർട്ടിൽ ചിത്രം ഇടം പിടിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 15000-ത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതുവരെയുള്ള കണക്കിൽ പ്രീ- സെയിൽസ് കളക്ഷൻ ഒരു കോടിയ്ക്ക് മുകളിൽ നേടിയെന്നാണ് റിപ്പോർട്ട്.

പാർവതി തിരുവോത്ത് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‌മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽത്താഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ.യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്‌സ്, ജിതിൻ മദനൻ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നാണ് 'ഐ, നോബഡി' നിർമിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും 'ഐ, നോബഡി' എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. 'റോഷാക്ക്', 'ഇബിലീസ്' എന്നീ ചിത്രങ്ങൾക്കുശേഷം സമീർ അബ്ദുളാണ് 'ഐ, നോബഡി'യുടെ രചന നിർവഹിക്കുന്നത്. 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ഐ, നോബഡി'ക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ചിത്രത്തിന്റേതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന അഞ്ച് ഹൈ വോൾടേജ് ആക്ഷൻ, കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ, സംഗീതം: ജേക്‌സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, എഡിറ്റിങ്: റമീസ് എം.ബി, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നാക്കോത്ത്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റിയൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം, സംഘട്ടന സംവിധാനം: യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ: നിക്‌സൺ ജോർജ്, വിഎഫ്എക്‌സ്: ലവാ കുശ, മാർക്കറ്റിങ്: കാറ്റലിസ്റ്റ്, ഡിസൈൻ- റ്റിങ്, പ്രൊമോഷൻസ്: പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിങ്: വിപിൻ കുമാർ വി, കളറിസ്റ്റ്: സുരേഷ് രവി, സ്റ്റീൽസ്: രോഹിത് കെ. സുരേഷ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്: ബ്ലെസ് തോമസ്, അഡ്വെർടൈസിങ്: ബ്രിങ് ഫോർത്ത്, പി.ആർ. ഒ: എ.എസ്. ദിനേശ്.

നിരൂപക പ്രശംസ നേടിയ മെഡിക്കൽ ത്രില്ലർ; ഡോസ് ജൂലൈ 10ന് ഒടിടിയിലേക്ക്

"പുൽച്ചാടിക്ക് പുല്ല് മാത്രം തിന്നാൽ പോരാ... തലയും തിന്നണം"; ഐ നോബഡി തിയറ്ററുകളിലേക്ക്, റിലീസ് പ്രൊമോ

ബാലന്‍: അതിജീവനത്തിന് അപ്പുറം ഒരു മനഃശാസ്ത്ര വായന

എന്നെ ഒരു സിനിമയ്ക്കായി ആദ്യമായി സമീപിച്ച എസ്റ്റാബ്ലിഷ്ഡ് ആയ സീനിയർ ഫിലിം മേക്കർ പപ്പേട്ടൻ: റോഷൻ മാത്യു

അണ്ടർ വാട്ടർ ആക്ഷനുമായി 'ധൂമകേതു'; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫസ്റ്റ് ലുക്ക്

SCROLL FOR NEXT