Film News

"പുൽച്ചാടിക്ക് പുല്ല് മാത്രം തിന്നാൽ പോരാ... തലയും തിന്നണം"; ഐ നോബഡി തിയറ്ററുകളിലേക്ക്, റിലീസ് പ്രൊമോ

സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം 'റോഷാക്കി'ന് ശേഷം നിസാം ബഷീറിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഐ, നോബഡി'യുടെ പുതിയ പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ പ്രേക്ഷകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജൂലൈ ഒൻപതിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ബുക്കിങ് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ താരനിരയും സാങ്കേതികപ്രവർത്തകരുടെ നിരയും തന്നെയാണ് ഹൈപ്പിനുള്ള കാരണങ്ങൾ. കൂടാതെ ചിത്രത്തിന്റെ പ്രൊമോകൾക്കും ഗാനങ്ങൾക്കും മികച്ച വരവേൽപ്പാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിക്കുന്നത്. U/A സെൻസർ സർട്ടിഫിക്കറ്റ് ആണ് 'ഐ, നോബഡി'യ്ക്ക് ലഭിച്ചത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നാണ് 'ഐ, നോബഡി' നിർമിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും 'ഐ, നോബഡി' എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. 'റോഷാക്ക്', 'ഇബിലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുളാണ് ';ഐ, നോബഡി'യുടെയും രചന നിർവഹിക്കുന്നത്. 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ഐ, നോബഡി'ക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ചിത്രത്തിന്റേതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന അഞ്ച് ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‌മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ.യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്‌സ്, ജിതിൻ മദനൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, എഡിറ്റിങ്: റമീസ് എം.ബി, സംഗീതം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നാക്കോത്ത്, മേക്കപ്പ്: റോണക്‌സ് സേവിയർ, കോസ്‌റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം, സംഘട്ടന സംവിധാനം: യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ: നിക്‌സൺ ജോർജ്, വി.എഫ്.എക്‌സ്: ലവാ കുശ, മാർക്കറ്റിങ്: കാറ്റലിസ്റ്റ്, ഡിസൈൻ: റ്റിങ്, പ്രൊമോഷൻസ്: പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിങ്: വിപിൻ കുമാർ. വി, കളറിസ്റ്റ്: സുരേഷ് രവി, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്: ബ്ലെസ് തോമസ്, അഡ്വെർടൈസിങ്: ബ്രിങ് ഫോർത്ത്.

നിരൂപക പ്രശംസ നേടിയ മെഡിക്കൽ ത്രില്ലർ; ഡോസ് ജൂലൈ 10ന് ഒടിടിയിലേക്ക്

ബാലന്‍: അതിജീവനത്തിന് അപ്പുറം ഒരു മനഃശാസ്ത്ര വായന

എന്നെ ഒരു സിനിമയ്ക്കായി ആദ്യമായി സമീപിച്ച എസ്റ്റാബ്ലിഷ്ഡ് ആയ സീനിയർ ഫിലിം മേക്കർ പപ്പേട്ടൻ: റോഷൻ മാത്യു

അണ്ടർ വാട്ടർ ആക്ഷനുമായി 'ധൂമകേതു'; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫസ്റ്റ് ലുക്ക്

Ready For The Big Heist; 'ഐ നോബഡി' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

SCROLL FOR NEXT