Film News

ഇരുപത്തൊന്‍പത് പുതുമുഖങ്ങള്‍, ഒപ്പം ഗുരു സോമസുന്ദരവും, 'ഹയ' നാളെ തിയ്യേറ്ററില്‍

പ്രിയം , ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹയ നാളെ തിയ്യേറ്ററുകളിലെത്തും. സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് മാധ്യമപ്രവര്‍ത്തകനായ മനോജ് ഭാരതി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു.

കാമ്പസ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അണിനിരക്കുന്നു. ഗുരു സോമസുന്ദരം, ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ് , ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, ശ്രീരാജ്, സണ്ണി സരിഗ , വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും മറ്റ് വേഷങ്ങളില്‍ എത്തുന്നുണ്ട്.

മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീതം. സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍ , സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുല്‍ മജീദ്, വരുണ്‍ സുനില്‍ ,ബിനു സരിഗ , വിഷ്ണു സുനില്‍ എന്നിവരാണ് ഗായകര്‍. ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -എസ്. മുരുഗന്‍ പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ -സണ്ണി തഴുത്തല. ഫിനാന്‍സ് കണ്‍ട്രോളര്‍- മുരളീധരന്‍ കരിമ്പന, അസോ. ഡയറക്ടര്‍ -സുഗതന്‍, ആര്‍ട്ട് -സാബുറാം, മേയ്ക്കപ്പ്-ലിബിന്‍ മോഹന്‍ , സ്റ്റില്‍സ് -അജി മസ്‌ക്കറ്റ്, വി എഫ് എക്‌സ്- ലവകുശ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി ആര്‍ ഒ- വാഴൂര്‍ ജോസ്,ആതിരദില്‍ജിത്ത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT