Film News

ഗംഭീര സംഭവമായിരിക്കും, ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് ടിക്കി ടാക്കയിൽ: ഹരിശ്രീ അശോകൻ ക്യു സ്റ്റുഡിയോയോട്

ടിക്കി ടാക്ക എന്ന സിനിമയിലെ കഥാപാത്രം തികച്ചും വ്യത്യസ്തമെന്ന് നടൻ ഹരിശ്രീ അശോകൻ. ഗംഭീരമായ സംഭവമാകും അത് എന്നും അദ്ദേഹം പറഞ്ഞു. അതിനൊപ്പം ഇനി ചെയ്യാനിരിക്കുന്ന പല സിനിമകളിലും വ്യത്യസ്‍തമായ വേഷങ്ങൾ താൻ ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഹരിശ്രീ അശോകൻ ഇക്കാര്യം വ്യക്തമാക്കിയത്.

'എന്റെ അഭിപ്രായത്തിൽ ടിക്കി ടാക്ക ഗംഭീരമായ സംഭവമാകും, ഞാൻ ഇതുവരെ ചെയ്യാത്ത വേഷമായിരിക്കും അത്. പിന്നെ രണ്ടു-മൂന്ന് സിനിമകൾ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതും വ്യത്യസ്തമായ സംഭവങ്ങളാണ്. അതിൽ പക്കാ നെഗറ്റീവ് വേഷങ്ങൾ ചെയ്യുന്നുണ്ട്. അതിനൊപ്പം ഇമോഷണൽ ആയ വേഷങ്ങളുമുണ്ട്. അതിന്റെ ഒരു ത്രില്ലിലാണ് ഞാൻ,' എന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.

'കള'യ്ക്ക് ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. ആക്ഷന്‍ ഴോണറിലൊരുക്കുന്ന ചിത്രം ആസിഫിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വിഎസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടിക്കി ടാക്ക.

അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലിക്കും ഹരിശ്രീ അശോകനും പുറമെ ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, നസ്ലിന്‍ സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT