Film News

ആ സിനിമയ്ക്കായി ജോണി ആന്‍റണി മരിച്ച് പണിയെടുത്തിട്ടുണ്ട്, അതൊരു ടോം ആന്‍ഡ് ജെറി പാറ്റേണില്‍ പോകുന്ന സിനിമ: ഹരിശ്രീ അശോകന്‍

സിഐഡി മൂസ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ടോം ആൻഡ് ജെറി പാറ്റേണിൽ പോകുന്ന സിനിമയായിരിക്കും എന്ന് തീരുമാനിച്ചിരുന്നുവെന്ന് നടൻ ഹരിശ്രീ അശോകൻ. അതുകൊണ്ടുതന്നെ, എല്ലാ കഥാപാത്രങ്ങൾക്കും കുറച്ച് എനർജി കൂടുതലായിരിക്കും. സിഐഡി മൂസയ്ക്കായി ജോണി ആന്റണി അടക്കമുള്ളവർ മരിച്ച് പണിയെടുത്തിട്ടുണ്ടെന്നും ഹരിശ്രീ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഹരിശ്രീ അശോകൻ പറഞ്ഞത്

സിഐഡി മൂസയുടെ സബ്ജക്ട് ശരിക്കും ഒരു ടോം ആൻഡ് ജെറി പാറ്റേണാണ്. അങ്ങനെ കളിച്ചാലേ അത് നിൽക്കൂ. അത് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു, എല്ലാം നോർമ്മലായിരിക്കും, എന്നാൽ കുറച്ച് എനർജി കൂടുതലായിരിക്കും എന്ന്. അത് അങ്ങനെ പിടിച്ചിട്ടേ കാര്യമുണ്ടായിരുന്നുള്ളൂ. ജോണി ആന്റണിയൊക്കെ അതിന് വേണ്ടി മരിച്ച് പണിയെടുത്തിട്ടുണ്ട്. നല്ല വെയിലത്താണ് ഷൂട്ടൊക്കെ. അതെല്ലാം ഫുൾ എനർജിയിലാണ് എല്ലാവരും ചെയ്ത് തീർത്തത്.

പഞ്ചാബി ഹൗസ് നമ്മൾ 38-40 ദിവസം കൊണ്ടാണ് ഷൂട്ട് തീർത്തത്. ഷൂട്ട് ഇല്ലാത്ത സമയത്തും നമ്മൾ അവിടെ പോയി ഇരിക്കും. വേറെ ആർക്കും ഡേറ്റ് കൊടുക്കില്ല. കാരണം, അതൊരു രസമുള്ള വൈബാണ്. അതുപോലെ തന്നെയായിരുന്നു ജോണി ആന്റണിയുടെ സിനിമകൾക്കും. ഷൂട്ട് ഇല്ലെങ്കിലും ഞാൻ വെറുതെ പോയി സെറ്റിൽ ഇരിക്കും. രസമാണ്, അത് കാണാനും കേൾക്കാനും എല്ലാം. പിന്നെ, പല സാധനങ്ങളും റിഹേഴ്സൽ സമയത്ത് നമ്മൾ ഡയറക്ടറോട് ചോദിക്കും, ഇതെല്ലാം കയ്യിൽ നിന്നും ഇട്ടോട്ടെ എന്ന്. ആ സ്പേസ് അവിടെയുണ്ടാകുന്ന സിനിമയാണെങ്കിൽ കഥാപാത്രം കുറച്ചുകൂടി നന്നാകും. സിഐഡി മൂസ അത്തരത്തിലുള്ള ഒരു സിനിമയായിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT