കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന 'ഹെയിൽ മേരി' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കി വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ ഷോസിന് ശേഷം മികച്ച പ്രതികരണമാണ് നേടുന്നത്. ആദ്യാവസാനം പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന ഒരു മിസ്റ്ററി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ മികച്ച പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ഒപ്പം ഏറെ വൈകാരികമായായ രീതിയിൽ, പിടിച്ചിരുത്തുന്ന കഥ പറച്ചിലിനും ഏറെ പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം, എഡിറ്റിങ്, ഛായാഗ്രഹണം എന്നിവയും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്.
മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. ‘ഹെയിൽ മേരി’യുടെ സംഗീതാവകാശം ജേക്സ് ബിജോയിയുടെ ഉടമസ്ഥതയിലുള്ള JxB റെക്കോർഡ്സിനാണ്.
ഹെയിൽ മേരിയുടെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫർ: കലൈ കിങ്സൺ, ആക്ഷൻ: സന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ: അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി, കളറിസ്റ്റ്: ശ്രീക് വാര്യർ, വി.എഫ്.എക്സ്: പ്രോമിസ്, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്സ്.