Film News

'കുമ്പളങ്ങി നൈറ്റ്സ് തമിഴിൽ ആയിരുന്നെങ്കിൽ ആരും ആ സിനിമ ചെയ്യാൻ താല്പര്യപ്പെടില്ലായിരുന്നു': ഗൗതം വാസുദേവ് മേനോൻ

'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയുടെ കണ്ടന്റുമായി തമിഴിൽ ചെന്നാൽ അവിടെ ആർക്കും ചെയ്യാൻ താൽപ്പര്യമുണ്ടാവില്ല എന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. സിനിമയിലെ ഫഹദിന്റെ കഥാപാത്രത്തെ എല്ലാവർക്കും അറിയാം. തമിഴിലെ ടോപ്പ് ലിസ്റ്റ് അഭിനേതാക്കളുടെ അടുത്ത് ആ കഥാപാത്രം കൊണ്ട് ചെന്നാൽ എനിക്ക് ഇതിൽ എന്താണ് ചെയ്യാനുള്ളത് എന്ന് തിരിച്ചു ചോദിക്കുന്ന അവസ്ഥയായിരിക്കും ഉണ്ടാകുക. ഒരു സിനിമയുടെ റീമേക്ക് ചെയ്യാൻ ചിലപ്പോൾ അവർക്ക് താല്പര്യം തോന്നുമായിരിക്കും. പക്ഷെ കുമ്പളങ്ങി നെറ്സ് പോലെ ഒരു സിനിമയുടെ കണ്ടന്റുമായി ചെന്നാൽ ആരും അതിനെ പരിഗണിക്കില്ല. തമിഴിൽ ഇപ്പോൾ പ്രണയ സിനിമകളില്ല. ആക്ഷന് സ്‌പേസുള്ള സിനിമകളിൽ അഭിനയിക്കാനാണ് ചെറിയ താരങ്ങൾക്ക് പോലും താൽപ്പര്യമെന്ന് ഗൗതം വാസുദേവൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗൗതം വാസുദേവ് മേനോൻ പറഞ്ഞത്:

കുമ്പളങ്ങി നൈറ്റ്സ് പോലെ ഒരു കണ്ടന്റുമായി തമിഴിൽ ചെന്നാൽ അവിടെ ആരും ആ സിനിമ ചെയ്യില്ല. സിനിമയിലെ ഫഹദിന്റെ കഥാപാത്രത്തെ നമ്മൾക്കറിയാം. തമിഴിലെ ടോപ്പ് ലിസ്റ്റ് അഭിനേതാക്കളുടെ അടുത്ത് ആ കഥാപാത്രം കൊണ്ട് ചെന്നാൽ എനിക്ക് ഇതിൽ എന്താണ് ചെയ്യാനുള്ളത് എന്ന് തിരിച്ചു ചോദിക്കുകയെ ഒള്ളൂ. സിനിമയുടെ റീമേക്ക് ചെയ്യാൻ അവർക്ക് തോന്നുമായിരിക്കും. അതല്ലാതെ നേരിട്ട് അതുപോലെ ഒരു വേഷവുമായി ചെന്നാൽ ആരും ചെയ്യില്ല. അടുത്ത ലെവൽ എന്ന തലത്തിലാണ് അവിടെയുള്ള ചെറിയ സ്റ്റാർ പോലും ആലോചിക്കുന്നത്. പ്രണയചിത്രങ്ങൾ ഇപ്പോൾ തീരെയില്ല. ആക്ഷന് സാധ്യതയുള്ള സ്‌പേസാണ് അവർക്ക് വേണ്ടത്.

മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഗൗതം മേനോൻ. ചിത്രം ഇന്ന് തിയറ്ററുകളിലെത്തി. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് ഒരു ഷെർലക് ഹോംസ് സ്റ്റൈൽ ചിത്രമായിരിക്കും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ്.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT