Film News

'ഐവിഎഫ് സ്പെഷ്യലിസ്റ്റായി ഉണ്ണി മുകുന്ദ​ൻ'; ഗെറ്റ് സെറ്റ് ബേബി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാളികപ്പുറം, ജയ് ഗണേഷ് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇവരുടെ ആദ്യ നിർമാണ സംരഭമാണിത്.

ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഫൺ ഫാമിലി എന്റർടെയ്നറായ് ഒരുങ്ങുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ശ്യാം മോഹൻ, ജോണി ആൻ്റണി, മീര വാസുദേവ്, ഭഗത് മാനുവൽ, സുരഭി ലക്ഷ്മി, മുത്തുമണി, വർഷ രമേഷ്, ജുവൽ മേരി, അഭിരാം, ഗംഗ മീര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായാണ് അണിയിച്ചൊരുക്കിയത്. കോഹിനൂർ എന്ന ചിത്രത്തിന് ശേഷം വിനയ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

വൈ വി രാജേഷ് അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിട്ടുള്ളത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അലക്സ് ജെ പുളിക്കലാണ്. എഡിറ്റർ-മഹേഷ് നാരായണൻ, സംഗീതം- സാം സി എസ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,പ്രൊഡക്ഷൻ ഡിസൈനർ-സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം-സമീറാ സനീഷ്,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - എബി ബെന്നി, രോഹിത് കിഷോർ, സിനിമയുടെ ചിത്രീകരണം ജനുവരി പതിനേഴിന് എറണാകുളത്ത് ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ജയ് ഗണേഷ് ആണ് ഉണ്ണി മുകുന്ദൻ നായകനായി ഒടുവിൽ തിയറ്ററുകളിലെത്തിയ മലയാള ചിത്രം. ഒരു സൂപ്പർ ഹീറോ ചിത്രമായി എത്തിയ ജയ് ​ഗണേഷിൽ മഹിമ നമ്പ്യാർ, ഹരീഷ് പേരാടി, ജോമോൾ, അശോകൻ, നന്ദു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്ത് സുരി, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം ​ഗരുഡനാണ് ഒടുവിലെത്തിയ ഉണ്ണി മുകുന്ദന്റെ അന്യഭാഷ ചിത്രം

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT