Film News

ഹാഷീഷ് ഓയിലുമായി പിടിയിലായത് 'ഹൃദയ'ത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അല്ല; മാധ്യമങ്ങള്‍ തെറ്റ് തിരുത്തണമെന്ന് ഫെഫ്ക

തൊടുപുഴയില്‍ ഹാഷീഷ് ഓയിലുമായി പിടിയിലായ സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആല്‍ബിന്‍ ആന്റണി ഹൃദയം, ഭീഷ്മപര്‍വ്വം എന്നീ സിനിമകളുടെ ഫോട്ടോഗ്രാഫര്‍ അല്ലെന്ന് ഫെഫ്ക. പത്രത്തിലും ദൃശ്യ മാധ്യമങ്ങളിലും വന്നിട്ടുള്ള വാര്‍ത്തയില്‍ ഇയാള്‍ ഭീഷ്മപര്‍വ്വം, ഓര്‍മ്മയുണ്ടോ ഈ മുഖം, ഹൃദയം എന്നീ സിനിമകളുടെ ഫോട്ടോഗ്രാഫര്‍ ആണെന്നാണ് പറഞ്ഞിരിക്കുന്നത്. വാര്‍ത്തയില്‍ വന്ന വസ്തുതാപരമായ പിശക് തിരുത്തണമെന്നാണ് ഫെഫ്ക ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാസിഫ് ഹക്കീം, ബിജിത്ത് ധര്‍മ്മടം എന്നിവരാണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ ഫോട്ടോഗ്രാഫര്‍മാര്‍. അവരെ വാര്‍ത്തയില്‍ വന്ന പിശക് ബാധിച്ചതിനാലാണ് തിരുത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ഫെഫ്ക ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

ഫെഫ്കയുടെ ഔദ്യോഗിക പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

ഇന്ന് മലയാള മനോരമ ദിനപ്പത്രത്തിലെ കൊച്ചി ആലപ്പുഴ എഡിഷനുകളില്‍ ഉള്‍പ്പെടെയുള്ള പ്രിന്റ് / ദൃശ്യ മാധ്യമങ്ങളില്‍ വന്നിട്ടുള്ള 'ഹാഷീഷ് ഓയലുമായി സിനിമ സെറ്റില്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍' എന്ന വാര്‍ത്തയില്‍ വസ്തുതാപരമായി പിശകുകള്‍ ഉണ്ട്.

മുന്‍പ് റിലീസായ ജനപ്രിയ സിനിമകളായ 'ഭീഷ്മപര്‍വ്വം', 'ഓര്‍മ്മയുണ്ടോ ഈ മുഖം', 'ഹൃദയം' എന്നീ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് ഹാഷീഷ് ഓയിലുമായി പിടിയിലായ ആല്‍ബിന്‍ ആന്റണി എന്നാണ് വാര്‍ത്ത.

ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഫെഫ്ക സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ് യൂണിയന്‍ അംഗങ്ങളായ ഹാസിഫ് ഹക്കീം, ബിജിത്ത് ധര്‍മ്മടം എന്നിവരാണ്. പിടിയിലായ ആല്‍ബിന്‍ ആന്റണി ഈ ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അല്ലെന്ന് മാത്രമല്ല, ഇയാള്‍ക്ക് സ്റ്റില്‍ ഫഓട്ടോഗ്രാഫേഴ്‌സ് യൂണിയനുമായി യാതൊരു ബന്ധവുമില്ല.

മാധ്യമങ്ങള്‍ നല്‍കിയിട്ടുള്ള തെറ്റായ വാര്‍ത്ത മൂലം ഈ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വലിയ അവമതിപ്പ് ഉണ്ടായിട്ടുണ്ട്. ഈ കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമങ്ങള്‍ ആയതിനു ഒരു തിരുത്ത് പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

SCROLL FOR NEXT