Film News

പേരില്‍ സാമ്യമുള്ള സംഘടന, സ്ത്രീകളോട് മോശം പെരുമാറ്റവും ഗുണ്ടായിസവും നടത്തുന്നുവെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ 

THE CUE

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയോട് പേരില്‍ സാമ്യമുള്ള സംഘടന തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയുമായി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍.കാശ് വാങ്ങി വ്യാജ കാര്‍ഡ് നല്‍കുകയും സിനിമയില്‍ അഭിനയിക്കാം എന്ന വാഗ്ദാനം നല്‍കി പണപ്പിരിവ് നടത്തുകയും ചെയ്യുന്ന ഇവരെ ഗൗരവമായി കാണുന്നുവെന്നും ഡയറക്ടേഴ്‌സ് യൂണിയന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ വാര്‍ത്താകുറിപ്പ്

ഈ അടുത്ത കാലത്ത് 'സിനിമ സംഘടനകള്‍' എന്ന പേരില്‍ ചില വ്യാജ സംഘടനകള്‍ പൊട്ടി മുളച്ചത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതില്‍ അവസാനത്തേതിന് പേര് കൊണ്ട് 'FEFKA' യോട് സാമ്യമുണ്ടായത് തികച്ചും യാദൃശ്ചികം എന്ന് കരുതുക വയ്യ. അതുകൊണ്ട് തന്നെ അതീവ ഗൗരവത്തോടെ സംഘടന അതിനെ കാണുന്നു . ഒരു തരത്തിലുള്ള അഫിലിയേഷനോ, രജിസ്‌ട്രേഷനോ ഇല്ലാതെയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സിനിമാ സംഘടനയെന്ന് തെറ്റിദ്ധരിച്ചു വരുന്നവരോടെല്ലാം ഒരു മാനദണ്ഡവും നോക്കാതെ കാശ് വാങ്ങി കാര്‍ഡ് നല്‍കുന്നതോടെ യഥാര്‍ഥ സിനിമ പ്രവര്‍ത്തകരായ നമുക്ക് സമൂഹത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പല തരത്തിലാണ്.

മേല്പറഞ്ഞ 'വ്യാജ കാര്‍ഡ് ' കൈക്കലാക്കുന്നവര്‍ കേരളത്തിനകത്തും രാജ്യത്തിന് പുറത്തും നടത്തുന്ന പലവിധത്തിലുള്ള തട്ടിപ്പുകള്‍, സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനം നല്‍കി പണപ്പിരിവ്, സ്ത്രീകളോട് മോശമായി പെരുമാറുക, ഗുണ്ടായിസം തുടങ്ങി സിനിമാപ്രവര്‍ത്തകര്‍ക്ക് അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങള്‍ ഖേദകരമാണ്. അംഗങ്ങള്‍ ജാഗരൂകരാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന തിനൊപ്പം കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ സംഘടനയെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT