Film News

മലയാള നവതരംഗസിനിമയുടെ പതാകാവാഹകന്‍, ഫഹദിനെ പ്രകീര്‍ത്തിച്ച് അല്‍ജസീറ

ഒടിടി റിലീസില്‍ മലയാള സിനിമക്ക് രാജ്യാന്തര ശ്രദ്ധ നേടിയപ്പോള്‍ അതില്‍ ഏറ്റവും കയ്യടി നേടിയ അഭിനേതാവ് ഫഹദ് ഫാസില്‍ ആണ്. സീ യു സൂണ്‍, ജോജി എന്നീ സിനിമകള്‍ക്ക് പാന്‍ ഇന്ത്യന്‍ തലത്തില്‍ കിട്ടിയ സ്വീകാര്യത കേരളത്തിന് പുറത്ത് ഫഹദ് ഫാസിലിന്റെ താരമൂല്യവും ഉയര്‍ത്തി. മാലിക്കിന്റെ ആമസോണ്‍ പ്രൈം റിലീസോടെ ഫഹദ് ഫാസില്‍ എന്ന നടന്റെ അഭിനയ മികവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടുമെത്തിയിരിക്കുകയാണ്.

മലയാള സിനിമയുടെ നവതരംഗത്തിലെ പ്രധാനിയെന്നാണ് ഫഹദ് ഫാസിലിനെ അന്തര്‍ദേശീയ മാധ്യമമായ അല്‍ജസീറ വിശേഷിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തോട് നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തുന്ന സമീപനമാണ് ഫഹദ് ഫാസില്‍ എന്ന നടന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് അല്‍ജസീറ ഫഹദിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയ ലേഖനത്തില്‍ നമ്രത ജോഷി വിശേഷിപ്പിക്കുന്നു.

ഒരു സാധാരണ കഥ സാമ്പ്രദായിക രീതി വിട്ട് അവതരിപ്പിച്ചാലും, അസാധാരണമായ കഥാപാത്രം പരമ്പരാഗതമായ രീതിയിലാണെങ്കിലും തന്റേതായ രീതിയില്‍ സിനിമയെ സമീപിക്കുവാന്‍ ശ്രമിക്കും. കഥയും അത് പറയുന്ന രീതിയുമാണ് എ ഏറ്റവും പ്രധാനമെന്ന് അല്‍ജസിറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞു.

ഫഹദ് ഫാസില്‍ അല്‍ജസീറയോട് പറഞ്ഞത്

ഒരു കഥാപാത്രത്തിന്റെ മാത്രമല്ല സിനിമയിലെ എല്ലാ കഥാപാത്രങ്ങളും സുലൈമാനോപ്പം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആ വളര്‍ച്ചയെ അവതരിപ്പിക്കുന്നതായിരുന്നു ഏറ്റവും വെല്ലുവിളിയുള്ള കാര്യവും. നമ്മുടെ പരിമിതകളെ മറികടന്നുകൊണ്ടുള്ള പ്രകടനമായിരുന്നു മാലിക്കില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. ഒരു സാധാരണ കഥ പാരമ്പര്യേതര രീതിയില്‍ അവതരിപ്പിച്ചാലും, അസാധാരണമായ കഥാപാത്രം പരമ്പരാഗതമായ രീതിയിലാണെങ്കിലും എന്റേതായ രീതിയില്‍ ഞാന്‍ സിനിയെ സമീപിക്കുവാന്‍ ശ്രമിക്കും. കഥയും അത് പറയുന്ന രീതിയുമാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. സിനിമയുടെ ഒരു ലെയര്‍ മാത്രമാണ് കഥാപാത്രങ്ങള്‍. ഒരു സിനിമ കാണുമ്പോള്‍ അതിലെ ജീവിതങ്ങളുമായി പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നണം. സിനിമ കാഴ്ച ഒരു അനുഭവം പോലെയായിരിക്കണം. ഇമോഷന്‍സ് ഉള്ള സിനിമകളാണ് ചെയ്യുന്നത്. അവ അതിരുകള്‍ കടന്ന് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നു

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT