Film News

ഭാര്യ എന്നെ ‘ലക്കി അലി’ എന്നാണ് വിളിക്കുന്നത്; സിനിമകളുടെ തിരഞ്ഞെടുപ്പിൽ മാജിക്കൊന്നുമില്ലെന്ന് ഫഹദ് ഫാസിൽ

നല്ല പ്രോജക്ടുകള്‍ ലഭിക്കുന്നതിൽ എന്തെങ്കിലും രഹസ്യമോ മാജികോ ഇല്ലെന്ന് ഫഹദ് ഫാസിൽ . ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് നല്ല സിനിമകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞു. കൊവിഡ് 19നെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതിന് ശേഷം ഫഹദ് അഭിനയിച്ച മൂന്ന് ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. ആമസോണിൽ റിലീസ് ചെയ്ത സീ യൂ സൂണ്‍, ജോജി എന്നീ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഫഹദ് ഫാസിൽ അഭിമുഖത്തിൽ പറഞ്ഞത്

‘എന്റെ ഭാര്യ എന്നെ ‘ലക്കി അലി’ എന്നാണ് വിളിക്കുന്നത്. കാരണം, ഞാന്‍ വളരെ ഭാഗ്യവാനാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരാന്‍ പറ്റുന്നു എന്ന് മാത്രമേയുള്ളു. ഇതില്‍ മാജികോ റോക്കറ്റ് സയന്‍സോ ഒന്നുമില്ല. ഇങ്ങനെ സംഭവിക്കുന്നുവെന്നേ ഉള്ളൂ.

ഒരേ പോലെയുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ല. റീമേക്കിലാണെങ്കില്‍ പോലും വ്യത്യസ്തമായ നരേഷന്‍ ഉണ്ടാകണം. ഒരേ കഥ പല രീതിയില്‍ പറഞ്ഞു കേള്‍ക്കാനാണ് ഇഷ്ടം. കഥ എങ്ങനെയാണ് പറയുന്നത് എന്നതിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കാണ് ഫഹദിന്റെ റിലീസാകാനുള്ള ചിത്രം. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയിലാണ് ഫഹദ് ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT