Film News

'ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു'; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ

പിറന്നാൽ ദിനത്തിൽ മമ്മൂട്ടിക്ക് ആശംസ അറിയിച്ച് മകൻ ദുൽഖർ സൽമാൻ. താൻ ജീവിതത്തിൽ ആവാൻ ആ​ഗ്രഹിച്ച മനുഷ്യനും നടനും അച്ഛനുമെല്ലാം നിങ്ങളായിരുന്നു എന്ന കുറിപ്പോടെയാണ് ദുൽഖർ മമ്മൂട്ടിക്ക് ആശംസകൾ നേർന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഇതിനൊപ്പം ദുൽഖർ പങ്കുവച്ചിട്ടുണ്ട്.

ദുൽഖർ സൽമാന്റെ പോസ്റ്റ്

ഒരു കുട്ടിയായിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങൾ. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച നടൻ നിങ്ങളായിരുന്നു. ഞാൻ ഒരു അച്ഛനായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു. ഒരു ദിവസം ഞാൻ നിങ്ങളുടെ പകുതിയെങ്കിലുമായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു പാ!

നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ, നിങ്ങൾക്ക് മാത്രം കഴിയുന്ന രീതിയിൽ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT