Film News

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

പ്രശസ്ത സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു. മുംബെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യോദ്ധ, നിർണയം, ​ഗാന്ധർവം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. പ്രശസ്ത ഫോട്ടോ​ഗ്രാഫറായ അച്ഛൻ ശിവന്റെ ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1990 ൽ പുറത്തിറങ്ങിയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധാന രം​ഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഏ.ആർ റഹ്മാൻ ആദ്യമായി മലയാളത്തിൽ ഒരു സിനിമയ്ക്ക് സം​ഗീത സംവിധാനം നിർവഹിച്ചത് സം​ഗീത് ശിവന്റെ യോദ്ധ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഹിന്ദിയിൽ എട്ടോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഛായാ​ഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

'ലെഗസി തിരുത്തിക്കുറിക്കും ഞാൻ...'; ജയറാം- കാളിദാസ് ചിത്രം 'ആശകൾ ആയിര'ത്തിലെ ആദ്യഗാനം

വൻ എൻ്റർടെയ്ൻമെൻ്റ് പാക്കേജ് വരുന്നു;'അതിരടി'ക്ക് പാക്കപ്പ്

ഇന്ദ്രൻസിന്റെ ആശാനിലെ "ചിറകേ ചിറകേ" ഗാനം ബിടിഎസ് വീഡിയോ പുറത്ത്

നിവിന്റെ വേറിട്ട റോൾ; പ്രേക്ഷകമനം കവർന്ന് 'ബേബിഗേൾ'

റിപബ്ലിക് ദിനം: ലുലുവില്‍ 'ഇന്ത്യാ ഉത്സവ്'ആരംഭിച്ചു

SCROLL FOR NEXT