Film News

'ഷാഹിദ് കപൂറിന്റെ ദേവ'; റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു

ഷാഹിദ് കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തീയി പ്രഖ്യാപിച്ചു. ദേവ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷം ഒക്ടോബർ പതിനൊന്നിന് തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസ് തീയതിയും ചിത്രത്തിന് വേണ്ടിയിട്ടുള്ള ലുക്കും നായകൻ ഷാഹിദ് കപൂർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരിക്കുന്നത്. ചിത്രത്തിൽ പൂജ ഹെഡ്ഗെ ആണ് നായികയായെത്തുന്നത്. ഒരു പൊലീസ് ഓഫീസറുടെ അന്വേഷണത്തിന്റെ കഥയാണ് ദേവ എന്ന ചിത്രത്തിന്റെ പ്രമേയം.

ഇന്ത്യന്‍ സിനിമാ മേഖലയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ നടന്‍ ഷാഹിദ് കപൂറിനെ എന്റെ നായകനാക്കിയുള്ള പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ഴോണറിലുള്ള സിനിമകള്‍ ചെയ്യാനായതില്‍ സന്തുഷ്ടനാണ്. ഞാന്‍ എന്നെതന്നെ മെച്ചപ്പെടുത്തി. വ്യത്യസ്ത തരം ഫിലിം മേക്കിംഗ് നടത്തി. ഹിറ്റുകളും ആവറേജും ഫ്‌ലോപ്പുകളും ഉണ്ടായി. എന്നാല്‍ വ്യത്യസ്ത സിനിമകള്‍ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിര്‍ത്തില്ല. എന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി. ഞാന്‍ ഉടനെ തിരിച്ചുവരും എന്നാണ് മുമ്പ് ചിത്രം അനൗൺസ് ചെയ്തു കൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്.

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണെന്നാണ് സൂചന. ബോബി സഞ്ജയ് തിരക്കഥയും ഹുസൈന്‍ ദലാല്‍ സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സിദ്ധാര്‍ത്ഥ് റോയ് കപൂറാണ്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.നിവിന്‍ പോളി നായകനായ സാറ്റര്‍ഡേ നൈറ്റ് ആണ് റോഷന്‍റെ സംവിധാനത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം

ത്രില്ലടിപ്പിക്കുന്ന ടൈം ട്രാവല്‍ കാണാന്‍ റെഡി ആയിക്കോ; ‘ഒറിജിനലി’ന് U/A 13+ സെൻസർ സർട്ടിഫിക്കറ്റ്

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ തുടരുന്നു

SCROLL FOR NEXT