Film News

'ആദ്യ ചിത്രത്തിന് നൽകിയ സപ്പോർട്ടിന് നന്ദി'; മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അടുത്ത ചിത്രവുമായി അഭിനവ് സുന്ദർ നായക്

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്'. ചിത്രത്തിന്റെ ഒന്നാം വാർഷികത്തിൽ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അഭിനവ് സുന്ദർ നായക്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.

സിനിമ അതിന്റെ സ്ക്രിപ്റ്റിം​ഗ് സ്റ്റേജിലാണെന്നും അതിനാൽ തന്നെ മറ്റ് അപ്ഡേറ്റുകളെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അഭിനവ് സുന്ദർ നായക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ആദ്യ സിനിമയായ മുകുന്ദനുണ്ണി ഇഷ്ടമായെങ്കിൽ തീർച്ചയായും രണ്ടാമത്തെ സിനിമയും ഇഷ്ടമാകുമെന്നും അഭിനന്ദ് പറയുന്നു. കൂടാതെ തന്റെ ആദ്യ സിനിമയായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചതിന് തന്റെ ടീമിന് പുറമേ പ്രേക്ഷകർക്കും, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ലെറ്റർബോക്സ്, ഫെയ്സ്ബുക്ക് എന്നിവക്കും യൂട്യൂബ് നിരൂപകർക്കും സിനിമാപ്രവർത്തകർക്കും അഭിനവ് നന്ദി പറഞ്ഞു.

ഗ്രേ ഷേയ്ഡുള്ള അഡ്വ.മുകുന്ദനുണ്ണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് അവതരിപ്പിച്ചത്. വിമല്‍ ഗോപാലകൃഷ്ണനും അഭിനവ് സുന്ദര്‍ നായകും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് നിർമിച്ചത്. ചിത്രത്തില്‍ തന്‍വി റാം, സുരാജ് വെഞ്ഞാറമൂട്, ആര്‍ഷ ബൈജു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

SCROLL FOR NEXT