Film News

ചിരിപ്പിക്കാന്‍ വീണ്ടും ഉര്‍വശി-മുകേഷ് ജോഡി ഒപ്പം അരുണും നിക്കിയും; ‘ധമാക്ക’ ട്രെയിലര്‍

THE CUE

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്കയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമര്‍ ലുലു ഒരുക്കുന്ന കോമഡി എന്റര്‍ടെയ്നറില്‍ ബാലതാരമായി പ്രേക്ഷര്‍ക്ക് സുപരിചിതനായ അരുണാണ് നായകന്‍. ചിത്രം ജനുവരി രണ്ടിന് റിലീസ് ചെയ്യും.

തൊണ്ണൂറുകളിലെ മലയാളിയുടെ പ്രിയ ജോഡിയായിരുന്ന മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മമ്മി & മീ എന്ന ചിത്രത്തിലായിരുന്നു അവസാനമായി മുകേഷും ഉര്‍വശിയും ജോഡിയായി അഭിനയിച്ചത്. ധമാക്കയുടെ ഇതിനകം പുറത്തു വന്ന പാട്ടും ട്രെയിലറും വര്‍ഷങ്ങള്‍ക്കിപ്പുറം ഉര്‍വശി മുകേഷ് ജോഡിയുടെ ഒരുമിച്ചുള്ള കോമഡി പെര്‍ഫോര്‍മന്‍സ് ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നു.

നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രമാണ് ധമാക്ക. ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗിന്റെ വന്‍ വിജയത്തിന് പിന്നാലെ ചങ്ക്സ്, അഡാര്‍ ലവ് എന്നീ സിനിമകള്‍ ഒമര്‍ ഒരുക്കി. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണ്‍ തിരിച്ചുവരവിനൊരുങ്ങുന്ന സിനിമ കൂടിയാണ് ധമാക്ക. സാരംഗ് ജയപ്രകാശ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ക്യാമറ സിനോജ് പി അയ്യപ്പന്‍

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT