Film News

നീ ഹിന്ദുവിന് അപമാനം, നിഖില വിമലിന് നേരെ സൈബര്‍ ആക്രമണം

മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം പ്രത്യേക പരിഗണന വേണ്ടെന്ന നടി നിഖില വിമലിന്റെ പ്രസ്താവനക്ക് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണം. താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായാണ് സൈബര്‍ ആക്രമണം നടക്കുന്നത്. താന്‍ പശുവിനേയും എരുമയേയുമെല്ലാം കഴിക്കുമെന്ന നിഖിലയുടെ പരാമര്‍ശമാണ് പ്രകോപനത്തിന് കാരണം.

നീ ഹിന്ദുവിന് അപമാനമാണെന്നും ഹിന്ദുവിന്റെ വില കളഞ്ഞു എന്നുമാണ് ഒരാളുടെ കമന്റ്. അപ്പോള്‍ പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല്‍ കറന്ന് കുടിക്കണം, പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കരുതെന്ന് പറഞ്ഞോ എന്നാണ് മറ്റൊരു കമന്റ്. കൂടാതെ അതി രൂക്ഷമായ അസഭ്യ കമന്റുകളും താരത്തിന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്നുണ്ട്.

അതേസമയം നിഖില വിമലിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പലരും പറയാന്‍ മടിച്ച നിലപാട് തുറന്നുപറഞ്ഞതിന് ബിഗ് സല്യൂട്ട് എന്ന രീതിയില്‍ താരത്തിനോടൊപ്പം നില്‍ക്കുന്ന കമന്റുകളും നിരവധിയാണ്. ലേശം പോലും വിഷമിക്കേണ്ട എന്നും ഇത് കേരളമാണ് എന്നുമായിരുന്നു പിന്തുണയുമായെത്തിയ നടി മാലാ പാര്‍വ്വതി പറഞ്ഞത്.

നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പാടില്ല എന്ന് പറയുന്ന ഒരു സിസ്റ്റമേ ഇല്ലെന്നായിരുന്നു നിഖില വിമല്‍ പറഞ്ഞത്. പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന് ആരാണ് പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കാനാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് ഒരു പരിഗണനയുമില്ലെന്ന് നിഖില വിമല്‍ പറഞ്ഞിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ കുസൃതി ചോദ്യവുമായി ബന്ധപ്പെട്ട സെഗ്മെന്റില്‍ മറുപടി പറയുകയായിരുന്നു നിഖില വിമല്‍. ചെസ് കളിയില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വെച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന അവതാരകന്‍ കൊടുത്ത വിശദീകരണത്തിനാണ് നിഖില കൃത്യമായ രാഷ്ട്രീയ മറുപടി നല്‍കുകയായിരുന്നു.

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

SCROLL FOR NEXT