Film News

മദ്യം കുടിക്കാനുള്ളതാണ്, കുടിക്കാൻ; കുപ്പിക്ക് വേണ്ടി നെട്ടോട്ടമോടി കൊറോണ ധവാൻ പ്രമോ

നവാ​ഗതനായ സി.സി സംവിധാനം ചെയ്ത് ലുക്ക്മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ ധവാന്റെ പ്രൊമോ വീഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിലാണ് വീഡിയോയിൽ കാണിക്കുന്നത്. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ഓ​ഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തും.

കൊറോണയുടെ പശ്ചാത്തലത്തിൽ ഒരു മുഴു നീളന്‍ കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. 'കൊറോണ ജവാൻ' എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്.ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

കല - കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ് , ചമയം - പ്രദീപ് ഗോപാലകൃഷ്ണന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ - ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്റ് ഡയറക്ടര്‍ - ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ - അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് - മാമിജോ പബ്ലിസിറ്റി - യെല്ലോ ടൂത്ത് ,പിആര്‍ഒ - ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് - വിഷ്ണു എസ് രാജന്‍.

വെല്‍ഡ് ഇന്റര്‍നാഷണല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; യൂറോപ്പില്‍ വികസന പദ്ധതികളുമായി മാക് ഇന്റര്‍നാഷണല്‍

രണ്ടാം വാരത്തിലും ട്രെൻഡിങ് നിലനിർത്തി മോളിവുഡ് ടൈംസ്; ബോക്സ് ഓഫീസിലും ഹിറ്റ്

'ബാലൻ' കഴിഞ്ഞ 2 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ: പ്രിയദർശൻ

ഡ്രമ്മർ ജാക്സണായി അപ്പാനി ശരത്; 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം; "പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

SCROLL FOR NEXT