Film News

ഗായികയായി അലംകൃത മേനോൻ പൃഥ്വിരാജ്; 'ഐ, നോബഡി'യിലെ സർക്കസ് ഗാനം

ഐ നോബഡിയിലെ 'സർക്കസ്' ഗാനത്തിന് ശബ്ദമായി അലംകൃത മേനോൻ പൃഥ്വിരാജ്. വീണ്ടും ഗായികയായി പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃത മേനോൻ പൃഥ്വിരാജ്. നിസാം ബഷീർ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം 'ഐ നോബഡി'യിലെ സർക്കസ് എന്ന ഗാനമാണ് അലംകൃത ആലപിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.

ഈ ഗാനത്തിന്റെ ലിറിക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പൃഥ്വിരാജിനെയും സുപ്രിയയെയും ആലിംഗനം ചെയ്ത ശേഷമാണ് അലംകൃത പാട്ടുപാടാനായി മൈക്കിനുമുന്നിൽ എത്തിയത്. പുറത്തുനിന്ന് മകൾ പാട്ടുപാടുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്ന അമ്മ സുപ്രിയയെയും നിർദേശങ്ങൾ നൽകുന്ന അച്ഛൻ പൃഥ്വിരാജിനെയും വീഡിയോയിൽ കാണാം. അലംകൃതയെ നോബഡിയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിനിമയുടെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് കുറിച്ചു.

ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി പാടുന്ന ഒരു ഗാനവും ഐ നോബഡിയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്.

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT