Film News

'സിബിഐ5' സെറ്റില്‍ ക്രിസ്തുമസ് ആഘോഷം; ബിരിയാണി വിളമ്പി സേതുരാമയ്യര്‍

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ സിബിഐ ഫൈവിന്റെ ലൊക്കേഷനില്‍ ക്രിസ്തുമസ് ആഘോഷം. ആഘോഷത്തിന്റെ ഭാഗമായി സെറ്റില്‍ മമ്മൂട്ടി കേക്ക് മുറിക്കുകയും അണിയറ പ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്പിക്കൊടുക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ തരംഗമാവുകയാണ്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ കെ.മധു, തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി, നടന്‍ മുകേഷ് എന്നിവരും ചിത്രത്തിലുണ്ട്.

സിബിഐ സീരീസിലെ അഞ്ചാം പതിപ്പായ സിബിഐ ഫൈവിന്റെ ചിത്രീകരണം നവംബര്‍ അവസാനത്തോടെയാണ് എറണാകുളത്ത് ആരംഭിച്ചത്. ഡിസംബര്‍ 10നാണ് സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത്. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.എന്‍ സ്വാമിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. ചിത്രം എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി എന്നിവടങ്ങളിലായി ഒറ്റ് ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കുക.

ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശാ ശരത്ത് എന്നിവരാണ് പുതിയതായി സിനിമയിലുള്ള താരങ്ങള്‍. സായിക്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അഖില്‍ ജോര്‍ജാണ് സിബിഐ ഫൈവിന്റെ ഛായാഗ്രാഹകന്‍. സംഗീതം ജേക്സ് ബിജോയ്. മലയാളത്തില്‍ അഞ്ചാം ഭാഗമൊരുങ്ങുന്ന ഏക സിനിമയാണ് സിബിഐ സീരീസ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ പതിപ്പുകളാണ് ഇതുവരെയെത്തിയത്.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT