Film News

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

ബാലൻ സിനിമയുടെ ലൊക്കേഷനുകളെ കുറിച്ച് സംസാരിച്ച് സംവിധായകൻ ചിദംബരം. ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു സിനിമയുടെ ലൊക്കേഷൻ സംബന്ധിച്ച തങ്ങളുടെ റഫറൻസ്. അതിനാലാണ് സിനിമയുടെ പ്രധാന ലൊക്കേഷനായി വയനാട് തെരഞ്ഞെടുത്തതെന്ന് ചിദംബരം പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിദംബരം.

‘ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. അതാണ് നമ്മളതില്‍ ട്രൈ ചെയ്തിരിക്കുന്നത്. അത് തന്നെയായിരുന്നു റെഫറന്‍സായി വെച്ചിരുന്നത്. അതുകൊണ്ടാണ് വയനാട്ടില്‍ വെച്ച് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. നല്ല വിഷ്വലിന് അല്പം വെയില്‍ വേണം. നല്ല വിഷ്വല്‍ ഉണ്ടെങ്കിലേ ആ ഇലകളെല്ലാം പോപ്പ് ആകുകയുള്ളൂ. അതിന് വേണ്ടി ഒരുപാട് സമയം ഞങ്ങള്‍ വയനാട് ചെലവഴിച്ചിരുന്നു. എഴുതുന്ന സമയത്ത് വയനാട്ടിലേക്ക് ഷൈജു ഇക്കയും (സിനിമാറ്റോഗ്രാഫര്‍) വരുമായിരുന്നു.

ഭയങ്കര ബ്യൂട്ടിഫുള്‍ സ്ഥലമാണ്. ആ സ്ഥലത്തിന്റെ പ്രത്യേകത തന്നെയാണ്, അല്ലാതെ ഞങ്ങള്‍ വേറെ ഒന്നും ചെയ്തിട്ടില്ല. പ്രകൃതി അവിടെ ഉണ്ടാക്കി വെച്ചു. ഞങ്ങള്‍ കറക്ട് സ്ഥലത്ത് കറക്ട് കഷ്ണങ്ങള്‍ നോക്കി ഷൂട്ട് ചെയ്തു എന്നേ ഉള്ളൂ,’ ചിദംബരം പറഞ്ഞു.

അരങ്ങിന് പിന്നിലെ അവഗണന; കാലടി ഉയര്‍ത്തുന്ന ഗൗരവകരമായ ചില അക്കാദമിക ചോദ്യങ്ങള്‍

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം; നിർമ്മാണം വൗ സിനിമാസ്, വിലാസിനി സിനിമാസ്

അക്ഷരങ്ങളുടെ ഉത്സവത്തിന് ഷാർജയിൽ നാളെ തിരിതെളിയും; 124 രാജ്യങ്ങളിൽനിന്ന് 2,673 പ്രസാധകർ

100 മില്യൺ ദിർഹത്തിന്‍റെ ഓഫറുകളുമായി ലുലു; രണ്ട് മാസം നീളുന്ന 'ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്'

വ്യാജ പ്രചാരണം നടത്തിയവർ മാപ്പ് പറഞ്ഞാലും കേസുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് ലുലു ഗ്രൂപ്പ്

SCROLL FOR NEXT