Film News

വ്യത്യസ്ത ലുക്കില്‍ ശ്രീനാഥ് ഭാസി, 'ചട്ടമ്പി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ചട്ടമ്പി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഡോണ്‍ പാലത്തറയുടെയാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ് ആണ്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് വ്യത്യസ്തമായ ഒരു രീതിയിലൂടെയാണ് അണിയറ പ്രവർത്തകർ ചെയ്തത്. ശ്രീനാഥ് ഭാസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയിൽ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വരുന്ന വിവരം ആളുകൾ അറിഞ്ഞത്. ആ വീഡിയോയിൽ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലേക്ക് ഒരു 'മെസ്സേജ്' അയക്കുന്നവർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ കാണാൻ പറ്റുന്ന ഒരു 'ഓട്ടോമേറ്റഡ് സിസ്റ്റം' ഒരുക്കിയിരുന്നത് വളരെ കൗതുകകരം ആയിരുന്നു.

ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്. സിറാജ്, സന്ദീപ്, ഷനിൽ, ജെഷ്ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം സെബിൻ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെ, ചമയം റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുഗൻ ലീ, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

'ആലുവ, എറണാകുളം, തൃശ്ശൂർ ഭാ​ഗത്ത് ഒക്കെ ഞാൻ ഓക്കെയാണ്'; ഹ്യൂമർ തനിക്ക് അത്ര പ്രയാസമുള്ളതല്ലെന്ന് അൽത്താഫ് സലിം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

SCROLL FOR NEXT