Film News

"ഭൂമിയിൽ നാശം വിതയ്ക്കാൻ നേരത്താണ് ആകാശം ഇതുപോലുള്ള സൂചനകൾ കാണിക്കുക"; പ്രതീക്ഷ ഉയർത്തി 'ഭൗമ' ട്രെയ്‌ലർ

വലിയ താരനിരയുമായി എത്തുന്ന 'ഭൗമ'യുടെ ആകാംക്ഷ ജനിപ്പിക്കുന്നതും ദുരൂഹത നിറഞ്ഞതുമായ ട്രെയ്‌ലർ പുറത്ത്. കഥാവഴിയെന്തെന്ന വ്യക്തമായ സൂചന നൽകാതെ ഓരോ നിമിഷവും പിടിച്ചിരുത്തുന്ന രീതിയിലാണ് ട്രെയ്‌ലർ ഒരുക്കിയിട്ടുള്ളത്. സസ്പെൻസും ക്രൈം ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലവും സമാന്തരമായാണ് ചിത്രം പുരോഗമിക്കുന്നതെന്നാണ് ട്രെയ്‌ലറിൽനിന്ന് ലഭിക്കുന്ന സൂചന. ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെയും വ്യത്യസ്തമായ പ്രമേയങ്ങളിൽ എത്തിയ സിനിമകളിലൂടേയും ശ്രദ്ധേയരായ അവാർഡ് ജേതാക്കളായ സാങ്കേതിക വിദഗ്ധർ ഒന്നിക്കുന്ന സിനിമയെന്ന നിലയിൽ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട് 'ഭൗമ'. പ്രേക്ഷക ശ്രദ്ധ നേടിയ 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നവംബർ 12-നാണ് തിയറ്ററുകളിൽ എത്തുന്നത്.

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ ചിത്രം നിർമിക്കുന്നു.

ചിത്രത്തിലേതായി എത്തിയ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ക്യാരക്ടർ പോസ്റ്ററുകളും ഗാനവും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. ക്രിസ്റ്റോ സേവ്യർ സംഗീതവും എം.ആർ. രാജാകൃഷ്ണൻ ശബ്ദമിശ്രണവും അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ.എസ്. എഡിറ്റിങ്ങും നിർവഹിക്കുന്നു. ലിജു പ്രഭാകറാണ് കളറിസ്റ്റ്. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവഹിക്കുന്നത്.

എക്‌സി. പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്, കഥ: ഡോണി കടമ്മനിട്ട, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സ്റ്റണ്ട്: കലൈ കിങ്‌സൺ, ആർട്ട് ഡയറക്ടർ: സിബിൻ വർഗീസ്, സ്റ്റിൽസ്: ജിതിൻ എസ്. ബാബു, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്‌സ്, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

"ചങ്ക് കട്ടോളെ..."; കിടിലൻ ട്രാക്കിനൊപ്പം ചാർമിങ് കാളിദാസും, 'മെനി മെനി ഹാപ്പി റിട്ടേൺസ്' പുതിയ ഗാനം

ആപ്പിളിന്‍റെ പേടിയും മുയലിന്‍റെ കഥയും; കുട്ടികളുടെ ഭാവനയ്ക്ക് പുസ്തകത്താളൊരുക്കി ഷാർജ പുസ്തകമേള

‘കഥകൾ പറയാൻ ഇഷ്ടപ്പെടുന്ന ജനതയാണ് നമ്മൾ’; ഷാർജ പുസ്തകമേളയിൽ ഡോ. സഈദ് യഖ്തീൻ

ഷാർജ പുസ്തകമേള: ഇന്ത്യയിലെ എഴുത്തുകാരും വിവർത്തകരും ഇൻഫ്ളുവൻസർമാരും പങ്കെടുക്കും

പ്രതിഭകളുടെ വൻനിരയുമായി 'ഭൗമ' റിലീസിന്; ചിത്രം നവംബർ 12 ന് തിയറ്ററുകളിൽ

SCROLL FOR NEXT