Film News

വിരമിച്ച കണക്ക് മാഷായി ബിജു മേനോന്‍ ഏപ്രില്‍ മൂന്നിന്, പാര്‍വതി തിരുവോത്തും; ആര്‍ക്കറിയാം ക്ലീന്‍ യു

ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ധീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്ന 'ആര്‍ക്കറിയാം' ഏപ്രില്‍ 3ന് റിലീസിന്. ചിത്രത്തിന് ക്ലീന്‍ - യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും. ആഷിഖ് അബുവുമാണ്

ഷേര്‍ളിയും റോയിയുമായാണ് ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്തും, ഷറഫുദ്ധീനും എത്തുന്നത്. കോട്ടയത്തുകാരനായ റിട്ടയേഡ് കണക്ക് മാഷിന്റെ റോളില്‍ 73കാരന്റെ ഗെറ്റപ്പിലാണ് ബിജു മേനോന്‍. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്.

ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം സഞ്ജയ് ദിവേച്ഛയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍. ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുണ്‍ സി തമ്പിയും സന്ദീപ രക്ഷിതും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പരസ്യകല ഓള്‍ഡ് മോങ്ക്‌സ്

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT