Film News

അയ്യപ്പന്‍ നായരല്ല ഇനി എസ് ഐ സോമന്‍ നാടാര്‍, ബിജു മേനോന്‍ ചിത്രം'തലയുണ്ട് ഉടലില്ല'

2020ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കിയ അയ്യപ്പനും കോശിയും എന്ന സിനിമക്ക് ശേഷം വീണ്ടും കാക്കിയിട്ട് ബിജു മേനോന്‍. എസ് ഐ സോമന്‍ നാടര്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന്റെ വരവ്. തലയുണ്ട് ഉടലില്ല എന്ന് പേരിട്ട ചിത്രത്തിന്റെ സംവിധാനം സുഗീത് ആണ്.

കൊവിഡ് കാലം കഴിയുന്നതോടെ തലയുണ്ട് ഉടലില്ല എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്ന് ബിജു മേനോന്‍. നിഷാദ് കോയയും അജീഷ് ഒകെയും ചേര്‍ന്നാണ് നിര്‍മ്മാണം. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ദിലീപ് പൊന്നപ്പന്‍, പ്രേം രാധാകൃഷ്ണന്‍ ടീം ആണ് തിരക്കഥ. കുറ്റാന്വേഷണ സ്വഭാവമുള്ള ചിത്രമാണ് തലയുണ്ട് ഉടലില്ല എന്നാണ് സൂചന. ഫൈസല്‍ അലിയാണ് ക്യാമറ

ബിജു മേനോന്‍ ഡ്രൈവര്‍ സുകു എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച ഓര്‍ഡിനറി ആണ് സുഗീതിന്റെ ആദ്യ സിനിമ. സുഗീതിന്റെ രണ്ടാം ചിത്രമായ ത്രീ ഡോട്ട്‌സിലും, പിന്നീട് സംവിധാനം ചെയ്ത മധുരനാരങ്ങയിലും ബിജു മേനോന്‍ നായകനായിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT