Film News

ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. നാല്‍പത് വയസായിരുന്നു. മുംബൈയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സിദ്ധാര്‍ഥ് രാത്രിയില്‍ ചില മരുന്നുകള്‍ കഴിച്ചിരുന്നെന്നും, ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

മോഡലിങ്ങിലൂടെ അഭിനയരംഗത്തെത്തിയ സിദ്ധാര്‍ഥ്, ബിഗ് ബോസിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. സീസണ്‍ 13ലെ വിജയിയായിരുന്നു. ബിസിനസ് ഇന്‍ റിതു ബസാര്‍, ഹംപ്തി ശര്‍മാ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ച് വരവെയായിരുന്നു അന്ത്യം. ഉത്തര്‍ പ്രദേശ് സ്വദേശിയാണ്.

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

SCROLL FOR NEXT