Film News

പീക്ക് തുപ്പാക്കി വിളയാട്ട്... ഒന്നൊന്നര അങ്കത്തിന് ഇറങ്ങി അമൽ നീരദും ടീമും, ബാച്ച്ലർ പാർട്ടി D’eux ട്രെയ്‌ലർ എത്തി

അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux' ട്രെയ്‌ലർ പുറത്ത്. അന്യായ ആക്ഷനുമായാണ് ചിത്രമെത്തുന്നത് എന്ന് ട്രെയ്‌ലർ അടിവരയിടുന്നുണ്ട്. നവംബർ 19 - നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

അടുത്തിടെ നടൻമാരായ ടൊവിനോ തോമസിന്റെയും നസ്‌ലൻ്റെയും സൗബിൻ്റെയും ഷറഫുദ്ദിൻ്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തുവിൻ്റെയും ഷൈൻ ടോമിൻ്റെയും നടിമാരായ നാദിയയുടേയും രജിഷയുടേയും ജ്യോതിർമയിയുടേയും ഹൻസികയുടേയും പാരിസ് ലക്ഷ്മിയുടേയും പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 14 വർഷങ്ങൾക്ക് ശേഷം ജെൻ - സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്.

റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്.

യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.

ഫൺ വൈബിൽ 'പ്രേംപാറ്റ'; പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു

അരങ്ങിന് പിന്നിലെ അവഗണന; കാലടി ഉയര്‍ത്തുന്ന ഗൗരവകരമായ ചില അക്കാദമിക ചോദ്യങ്ങള്‍

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം; നിർമ്മാണം വൗ സിനിമാസ്, വിലാസിനി സിനിമാസ്

അക്ഷരങ്ങളുടെ ഉത്സവത്തിന് ഷാർജയിൽ നാളെ തിരിതെളിയും; 124 രാജ്യങ്ങളിൽനിന്ന് 2,673 പ്രസാധകർ

100 മില്യൺ ദിർഹത്തിന്‍റെ ഓഫറുകളുമായി ലുലു; രണ്ട് മാസം നീളുന്ന 'ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്'

SCROLL FOR NEXT