Film News

പാചകവാതക പ്രതിസന്ധി സിനിമാ ഷൂട്ടിങ്ങുകളെ ബാധിക്കുന്നു?; പ്രതികരിച്ച് ബി. രാകേഷ്

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക പ്രതിസന്ധി മലയാള സിനിമാ മേഖലയേയും ബാധിക്കുന്നു എന്ന് റിപ്പോർട്ടുകളിൽ പ്രതികരിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാകേഷ്. ഒരു ഭീകരാന്തരീക്ഷം ഉണ്ടായി ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ കാര്യങ്ങൾ മാനേജ് ചെയ്ത് പോകുന്നുണ്ട്. എന്നാൽ സ്ഥിതി തുടരുകയാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ ഷൂട്ടിങ് നിർത്തേണ്ട സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി. രാകേഷിന്റെ വാക്കുകൾ:

ഭക്ഷണം മുടങ്ങിയാൽ എല്ലാം മുടങ്ങുമല്ലോ. അത്തരത്തിൽ സിനിമാ സെറ്റുകളിലെ മെസ്സ് മുടങ്ങുന്ന ഒരു സ്ഥിതിയുണ്ട്. എന്നാൽ അത് ഇപ്പോൾ മാനേജ് ചെയ്ത് പോകുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരും. ഒരു ഭീകരാന്തരീക്ഷം ഉണ്ടായി ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. പറയപ്പെടുന്നത്രയും വലിയ പ്രതിസന്ധി ഇല്ല.

സിനിമയുടെ റിലീസുകൾ സംബന്ധിച്ചും പ്രതിസന്ധിയുണ്ട്. മലയാള സിനിമകളെ സംബന്ധിച്ചിടത്തോളം കേരളത്തിന് പുറത്തുള്ള കളക്ഷൻ വലിയൊരു വരുമാന സ്രോതസ്സാണ്. യു.എ.ഇ. ഇതിൽ മേജർ ഷെയർ. അവിടെ കുഴപ്പമില്ലാതെ പോകുന്നുണ്ട്, തിയേറ്ററുകൾ ഒന്നും അടച്ചിട്ടില്ല എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ ഇത് വലിയ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

'വിജയം', നിവിന്‍ പോളി-അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

ചങ്കൂറ്റത്തിന്റെ ആള്‍രൂപമായി അനന്തന്‍കാടിലെ കൃഷ്ണന്‍കുട്ടി അണ്ണന്‍; വിസ്മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ ഇന്ദ്രന്‍സ്

ജർമ്മൻ കരുത്തിനെ വേരുകളോടെ പിഴുതെറിഞ്ഞ 'ലാ ട്രി' വസന്തം

SCROLL FOR NEXT