Film News

ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഉണ്ണി ആറിന്റെ ‘പെണ്ണും ചെറുക്കനും’

THE CUE

അഞ്ചു സുന്ദരികള്‍ക്ക് ശേഷം വിവിധ സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രത്തിലെ ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. ഉണ്ണി ആര്‍ രചിച്ച പെണ്ണും ചെറുക്കനും എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം. ഷൈജു ഖാലിദാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്.

വേണു,രാജീവ് രവി, ആഷിഖ് അബു, ജെയ് കെ എന്നീ സംവിധായകര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്, പൃഥ്വിരാജ് നായകനായ എസ്ര സംവിധാനം ചെയ്ത ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം അവസാനമായിട്ടായിരിക്കും ആരംഭിക്കുക. അദ്ദേഹം സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും പുതിയ ചിത്രം ആരംഭിക്കുക

അമല്‍ നീരദ്, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹീര്‍ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് 2013ലായിരുന്നു അഞ്ച് സുന്ദരികള്‍ ഒരുക്കിയത്. അഞ്ചു പെണ്ണുങ്ങളുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത 'സോളോ'യും ശ്രദ്ധിക്കപ്പെട്ടിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'നാലു പെണ്ണുങ്ങള്‍', 2009ല്‍ പുറത്തിറങ്ങിയ കേരള കഫെ, വികെ പ്രകാശ് സംവിധാനം ചെയ്ത 'പോപ്പിന്‍സ്' എന്നിവയും മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ആന്തോളജി ചിത്രങ്ങളാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ത്രില്ലടിപ്പിക്കുന്ന ടൈം ട്രാവല്‍ കാണാന്‍ റെഡി ആയിക്കോ; ‘ഒറിജിനലി’ന് U/A 13+ സെൻസർ സർട്ടിഫിക്കറ്റ്

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ തുടരുന്നു

SCROLL FOR NEXT