Film News

എം.ജി.ആറായി അരവിന്ദ് സ്വാമി, മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍; ഈ വേഷം ബഹുമതി മാത്രമല്ല ഉത്തരവാദിത്തം കൂടിയെന്ന് താരം

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം 'തലൈവി'യില്‍ എം.ജി.ആര്‍ ആയി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. എം.ജി.ആറിന്റെ ചരമവാര്‍ഷികത്തില്‍ പുറത്തുവന്ന അരവിന്ദ് സ്വാമിയുടെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ വേഷം ചെയ്യാന്‍ സാധിക്കുന്നത് ബഹുമതി മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണെന്ന കുറിപ്പോടെയായിരുന്നു അരവിന്ദ് സ്വാമി ചിത്രങ്ങള്‍ പങ്കുവെച്ചത്.

'പുരട്ച്ചി തലൈവര്‍ എം.ജി.ആറിന്റെ വേഷം ചെയ്യുന്നുവെന്നത് ഒരു ബഹുമതി മാത്രമല്ല, വലിയൊരു ഉത്തരവാദിത്തം കൂടിയാണ്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് സംവിധായകന്‍ എ.എല്‍.വിജയ്ക്കും, നിര്‍മ്മാതാക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു. താഴ്മയോടെ തലൈവറുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഈ ചിത്രങ്ങല്‍ പങ്കുവെക്കുന്നു', അരവിന്ദ് സ്വാമി ട്വിറ്ററില്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രത്തില്‍ ജയലളിതയായെത്തുന്നത് കങ്കണ റണാവത്താണ്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടിയാണ് കങ്കണയുടെ പ്രതിഫലമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പ്രകാശ് രാജ്, ഭാഗ്യശ്രീ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കെ.വി.വിജയേന്ദ്ര പ്രസാദിന്റേതാണ് തിരക്കഥ. വൈബ്രി, കര്‍മ്മ മീഡിയ എന്നീ ബാനറുകളില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിങ് എന്നിവാണ് നിര്‍മ്മാണം. നീരവ് ഷാ ഛായാഗ്രഹണവും, ജി.വി.പ്രകാശ് സംഗീതവും നിര്‍വഹിക്കുന്നു.

Arvind Swami As MGR In Striking New Look

സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി ഇഷാൻ ഷൗക്കത്ത്, കിടിലൻ പ്രോമോ വീഡിയോ ഗാനവുമായി ' ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ടീം

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

SCROLL FOR NEXT