Film News

സുഹാന ഖാന്‍ മുതല്‍ അഗസ്ത്യ നന്ദ വരെ; സോയാ അക്തറിന്റെ ആര്‍ച്ചീസ് കാസ്റ്റ് അനൗണ്‍സ്‌മെന്റ്

പ്രശസ്ത അമേരിക്കന്‍ ആനിമേറ്റഡ് ഷോയും കോമിക് കഥയുമായ ആര്‍ച്ചിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സോയ അക്തര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്ത്രതിന്റെ കാസ്റ്റ് അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്. നെറ്റ്ഫ്‌ലിക്‌സ് ഒറിജിനലായി ഒരുങ്ങുന്ന ആര്‍ച്ചീസില്‍ നിരവധി പുതുമുഖങ്ങള്‍ അണിനിരക്കുന്നു.

അമിതാഭ് ബച്ചന്റെ കൊച്ചുമോനായ അഗസ്ത്യ നന്ദ, ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, മിഹിര്‍ അഹൂജ, യുവരാജ് മേന്ദ, വേദാങ്ക് റൈന, ഡോട്ട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഇവരെയെല്ലാം പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയും ഫസ്റ്റ് ലുക്കും നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടു. സംഗീതത്തിന് പ്രാധാന്യം നല്‍കി 1960കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമായിരിക്കും ആര്‍ച്ചീസ്.

'എല്ലാ തലമുറയും അനുഭവിച്ചിട്ടുള്ള യൗവനത്തിന്റെ, പുതിയ ചിന്തകളുടെ, സൗഹൃദത്തിന്റെ, ആദ്യ പ്രണയത്തിന്റെ വികാരങ്ങള്‍ നല്‍കാന്‍ ചിത്രത്തിന് സാധിക്കം. പുതിയ കുട്ടികളെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു.' നെറ്റ്ഫ്‌ലിക്‌സ് കുറിച്ചു. അന്‍കുര്‍ തിവാരിയുടെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ആര്‍ച്ചീസിലെ കാസ്റ്റ് അനൗണ്‍സ്‌മെന്റ് പുറത്തുവന്നത്.

ഏപ്രിലിലാണ് ആര്‍ച്ചീസിന്റെ ഷൂട്ട് ആരംഭിച്ചത്. ആര്‍ച്ചീസ് കോമിക് തന്റെ കുട്ടിക്കാലത്തിന്റെ ഭാഗമാണെന്നും കോമിക്കുകളെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്ന എല്ലാവര്‍ക്കും ഒരു മികച്ച അനുഭവം നല്‍കാന്‍ സാധിക്കുമെന്നും സോയ അക്തര്‍ നേരത്തെ പറഞ്ഞിരുന്നു. 2023ല്‍ നെറ്ര്ഫ്‌ലിക്‌സിലൂടെ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT