Film News

'നമ്മള് ക്രിസ്ത്യാനികൾക്കേ, വിഘ്നങ്ങൾ ഇല്ലാതാക്കാനായിട്ട് മാത്രം ഒരു ദെെവമില്ല'; സാത്താനായ 'ആന്റണി' ടീസർ

'പാപ്പൻ' എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്ത് ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആൻ്റണി'യുടെ ടീസർ പുറത്ത്. 'പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമക്ക് ശേഷം ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ വീണ്ടും ജോഷിയുമായി ഒന്നിക്കുന്ന സിനിമയിൽ കല്യാണി പ്രിയദർശനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന, പ്രേക്ഷകനെ ഇമോഷണലി ലോക്ക് ചെയ്യുന്ന ചിത്രമായിരിക്കും ആന്റണി. ഒരു ഫാമിലി ആക്ഷനാണ് ചിത്രമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മ ആണ്. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി. ഛായാഗ്രഹണം നിർവഹിക്കുന്നത് രണദിവേ ആണ്. ശ്യാം ശശിധരൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ്. 'ഇരട്ട' എന്ന ജോജു ജോർജ് ചിത്രത്തിന് ശേഷം അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസാണ് ആൻ്റണി വിതരണം ചെയ്യുന്നത്.

ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം ആയാണ് ചിത്രത്തിൽ ജോജു ജോർജ്ജ് എത്തിയത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്സ് സേവ്യര്‍, സ്റ്റിൽസ് - അനൂപ് പി ചാക്കോ, വിതരണം - ഡ്രീം ബിഗ് ഫിലിംസ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ - രാജശേഖർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - വർക്കി ജോർജ് , സഹ നിർമാതാക്കൾ - ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പി ആർ ഒ - ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT