Film News

കപ്പേളയുടെ തെലുങ്ക് റീമേക്കില്‍ അന്ന ബെന്നിന്റെ റോളില്‍ അനിഖ

അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മുസ്തഫ സംവിധാനം ചെയ്ത കപ്പേളയുടെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. തെലുങ്കില്‍ അന്ന ബെന്നിന്റെ റോളിലെത്തുന്നത് ബാലതാരമായി സിനിമയിലെത്തിയ അനിഖ സുരേന്ദ്രനാണ്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്.

മലയാളത്തില്‍ റോഷന്‍ മാത്യുവും, ശ്രീനാഥ് ഭാസിയും ചെയ്ത കഥാപാത്രങ്ങല്‍ തെലുങ്കില്‍ വിശ്വക് സെന്നും നവീന്‍ ചന്ദ്രയുമാകും ചെയ്യുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്. സിത്താര എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് വിവരം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടന്‍ മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത കപ്പേള മാര്‍ച്ച് ആദ്യവാരമായിരുന്നു തിയേറ്ററുകളിലെത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടച്ചതോടെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ചിത്രം നേടിയത്.

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

SCROLL FOR NEXT