Film News

അമ്മയുടെ വിലക്ക്, ആരും വിളിക്കാത്തതിന്റെ ആത്‍മരോഷം സുകുമാരൻ പ്രകടിപ്പിച്ചു, ബൈജു കൊട്ടാരക്കര

അമ്മയുടെ വിലക്ക്, ആരും വിളിക്കാത്തതിന്റെ ആത്‍മരോഷം സുകുമാരൻ പ്രകടിപ്പിച്ചു, ബൈജു കൊട്ടാരക്കര

THE CUE

നടൻ സുകുമാരന്റെ 23ാം ചരമവാര്‍ഷിക ദിനത്തില്‍ പഴയ അനുഭവങ്ങൾ ഓർത്തെടുത്ത് സംവിധായകൻ ബൈജു കൊട്ടാരക്കര. അമ്മ വിലക്ക് കല്പിച്ചതിന് ശേഷം ദീർഘ നാളായി സിനിമയിൽ ആരും അദ്ദഹത്തെ വിളിച്ചിരുന്നില്ല. അതിന്റെ ആത്‍മരോഷം ബോക്സർ സിനിമയിലേയ്ക്ക് ക്ഷണിച്ചപ്പോൾ സുകുമാരൻ തന്നോട് പ്രകടിപ്പിച്ചിരുന്നു. വിലക്കിയ നടനെ വെച്ച് സിനിമ ചെയ്തതിന്റെ ഫലമായി അന്ന് തന്റെ സിനിമയിൽ അഭിനയിച്ചിരുന്ന എല്ലാ അഭിനേതാക്കളെയും അമ്മ വിലക്കിയതായും ബൈജു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

മലയാള സിനിമയിലെ തന്റേടി ആയ നടൻ. പ്രണാമം സുകുവേട്ടാ. സിനിമയിൽ കണ്ടു പരിചയം മാത്രമുള്ള ഞാൻ ബോക്സർ എന്ന എന്റെ സിനിമയിൽ അഭിനയിക്കാൻ സുകുവേട്ടനെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ വന്നാൽ തന്റെ പടം നടക്കില്ല. കാരണം അമ്മ എന്ന സംഘടന വിലക്ക് കല്പിച്ചു ദീർഘ നാളായി സിനിമയിൽ ആരും വിളിക്കാതെ തന്റെ ആത്മ രോഷം പരസ്യമായി പ്രകടിപ്പിച്ചു ആരെയും കൂസാതെ തലയുയർത്തി നിൽക്കുന്ന ആ നടനെ അഭിനയിപ്പിക്കാൻ തന്നെ തീരുമാനിച്ചു. അതിന്റെ ഫലം എന്റെ സിനിമയിൽ അഭിനയിക്കുന്ന എല്ലാ അഭിനേതാക്കളെയും അമ്മ വിലക്കി. എന്നാൽ അന്ന് ശ്രീ. മധു സർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അന്ന് അദ്ദേഹവുമായി തുടങ്ങിയ ആത്മ ബന്ധം അദ്ദേഹത്തിന്റെ വിയോഗം വരെയും തുടർന്നു. ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വംശം എന്ന എന്റെ സിനിമ കഴിഞ്ഞപ്പോൾ അദ്ദേഹം നിർമ്മിക്കുന്ന ഒരു സിനിമ ഞാൻ ചെയ്യാൻ ധാരണ ആയി. അതിന്റെ സ്ക്രിപ്റ്റ് വർക്കു മായി munnar, കാന്തല്ലൂർ കുറച്ചു ദിവസം താമസിച്ചു തിരിച്ചു വരും വഴി ആണ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT