Film News

നടി മൈഥിലി വിവാഹിതയായി; വരന്‍ സമ്പത്ത്

ചലച്ചിത്ര നടിയും ഗായികയുമായ മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്ടായ സമ്പത്താണ് വരന്‍. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം.

വൈകിട്ട് കൊച്ചിയില്‍ വെച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ നടത്തും.

പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി സിനിമയിലേക്കെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി.

കേരള കഫേ, ചട്ടമ്പിനാട്, സാള്‍ട്ട് പെപ്പര്‍, നല്ലവന്‍, ലോഹം, മാറ്റിനി, മായാമോഹിനി, നാടോടി മന്നന്‍, വെടിവഴിപാട്, ഞാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

ലോഹം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി പുറത്തുവരുന്ന ചിത്രം.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT