Film News

'ഇന്ദ്രേട്ടന് അദ്ദേഹത്തിന്റെ വലിപ്പം മനസിലായിട്ടില്ല', ഇന്ദ്രന്‍സിനെ കുറിച്ച് പറയാന്‍ വാക്കുകള്‍ തികയില്ലെന്ന് മഞ്ജു പിള്ള

ഇന്ദ്രന്‍സിനെ കുറിച്ച് പറയാന്‍ വാക്കുകള്‍ തികയില്ലെന്ന് നടി മഞ്ജു പിള്ള. വര്‍ഷങ്ങളായുള്ള ബന്ധമാണ് അദ്ദേഹവുമായുള്ളത്. ഒരു പേപ്പറിന്റെ അത്രപോലും കനമില്ലാത്ത മനുഷ്യനാണ് അദ്ദേഹമെന്നും മഞ്ജുപിള്ള ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'സിനിമാ മേഖലയില്‍ ഞാന്‍ എന്തെങ്കിലും വിളിച്ചന്വേഷിക്കുന്ന, സുഖമാണോ എന്നന്വേഷിക്കുന്ന രണ്ട് വ്യക്തികളേയുള്ളൂ ഒന്ന് ഇന്ദന്‍സേട്ടനും, രണ്ട് കുഞ്ചേട്ടനും. ഇതിന് മുമ്പും ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷെ നീ വരുവോളം കഴിഞ്ഞ് മുഴുനീള കഥാപാത്രങ്ങളായി ഞങ്ങള്‍ ഒരുമിച്ച് ചെയ്തത് ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമാണ്.

ഹോമിലെ കുട്ടിയമ്മയുടെ കഥാപാത്രം ഞാനാണ് ചെയ്യുന്നതെന്ന് അറിഞ്ഞ് ഇന്ദ്രേട്ടനെ വിളിച്ചിരുന്നു, 'നീയാണോ ചെയ്യുന്നത് എനിക്ക് ഇപ്പോഴാ സമാധാനമായത്. ആരാണ് ഈ കഥാപാത്രം ചെയ്യുന്നതെന്നും, അവര്‍ക്കത് ഇഷ്ടപ്പെടുമോ എന്നുമൊക്കെയോര്‍ത്ത് ടെന്‍ഷനായിരുന്നു', എന്നായിരുന്നു ചേട്ടന്‍ പറഞ്ഞത്.

ഇപ്പോഴും ഇന്ദ്രന്‍സേട്ടന് ചേട്ടന്റെ വലിപ്പം മനസിലായിട്ടില്ല. ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് പോലെ, അങ്ങനത്തെ ഒരു മനുഷ്യനാണ് ഇന്ദ്രന്‍സ്.

ഇപ്പോഴും ലൊക്കേഷനുകളില്‍ വന്നു കഴിഞ്ഞാല്‍ ഇന്ദ്രേട്ടനെ കണ്ടില്ലെങ്കില്‍ കോസ്റ്റിയൂം, പ്രൊഡക്ഷന്‍ ടീമിനൊപ്പം ഉണ്ടാകും അദ്ദേഹം. സിനിമാ നടന്റെ പവറൊന്നും ഇല്ലാതെ, ഒരു സാധാരണക്കാരന്‍ ഇരിക്കുന്നതു പോലെ പോയി ഇരിക്കുന്നത് കാണാം. അത്രയും വിനീതനായ ഒരു വ്യക്തിയുടെ കൂടെ ജോലി ചെയ്യുമ്പോള്‍ നമ്മളും അങ്ങനെ ആയി പോകും. പേപ്പറിന് ഒരു വെയ്റ്റ് ഉണ്ടാകുമല്ലോ, അതിന്റത്ര പോലും കനമില്ലാത്ത ആളാണ് ഇന്ദ്രേട്ടന്‍', മഞ്ജുപിള്ള ദ ക്യുവിനോട് പറഞ്ഞു.

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

SCROLL FOR NEXT