Film News

'നഷ്ടപ്പെട്ടത് അത്രമേല്‍ കഴിവുള്ള മനുഷ്യനെ'; തകര്‍ന്നു പോയെന്ന് ജോണ്‍ എബ്രഹാം

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. അത്രമേല്‍ കഴിവുള്ള ഒരാളെ നഷ്ടപ്പെട്ടുവെന്ന വാര്‍ത്തയില്‍ തകര്‍ന്നുപോയെന്നും. അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും ജോണ്‍ എബ്രഹാം ട്വീറ്റ് ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിനുള്ള പകര്‍പ്പവകാശം സ്വന്തമാക്കിയത് ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടെയിന്‍മെന്റ്‌സായിരുന്നു. മലയാളത്തില്‍ പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രം ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് സച്ചിയായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സച്ചി വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂണ്‍ 16ന് പുലര്‍ച്ചെയാണ് സച്ചിയെ തൃശൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ ഇടുപ്പിന് ശസ്ത്രക്രിയക്ക് സച്ചി വിധേയനായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഹൃദയാഘാതം സംഭവിച്ചത്.

500 കോടി സിനിമകൾ മ്യുസിക് കോൺസേർട്ട് പോലെ, എന്റെ സിനിമകൾ സ്‌കൂളുകൾ പോലെയും: മാരി സെൽവരാജ്

അതിദാരിദ്ര്യ മുക്തി; ലക്ഷ്യം നേടിയത് എങ്ങനെ? ശാസ്ത്രവും രാഷ്ട്രീയവും

'മിന്നൽ വള'യ്ക്ക് ശേഷം വീണ്ടും സിദ് ശ്രീറാം; 'അതിഭീകര കാമുകനി'ലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു

'റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീൻ ചെയ്തു'; 'തിയേറ്റർ' ഓർമ്മകളുമായി അഷ്‌റഫ് ഗുരുക്കൾ

ശശിതരൂർ മുഖ്യാതിഥി, യുഎഇയുടെ സംരംഭകത്വ ഭാവിയ്ക്കായി കോണ്‍ക്ലേവ് ഒരുക്കി ആർഎജി

SCROLL FOR NEXT