Film News

ടൊവിനോ, റിമ, റോഷന്‍, ഷൈന്‍; ആഷിക് അബുവിന്റെ 'നീലവെളിച്ചം' ഏപ്രിലില്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' ആധാരമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം 'നീലവെളിച്ചം' ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും. നേരത്തെ പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രഖ്യാപിച്ചിരുന്ന സിനിമയില്‍ പകരമെത്തുന്നത് ടൊവിനോ തോമസും റോഷന്‍ മാത്യുവുമാണ്.

നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകളുടെ തിരക്കിനെ തുടര്‍ന്നാണ് പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്‍മാറിയത്. കുഞ്ചാക്കോ ബോബന് പകരമായെത്തിയ ആസിഫലിയും ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് പിന്‍മാറി. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ബിജിബാലും റെക്‌സ് വിജയനും സംഗീതമൊരുക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിലാണ് സിനിമ. ഒപിഎം സിനിമാസിന് വേണ്ടി സന്തോഷ് കുരുവിളയും ആഷിക് അബുവും റിമാ കല്ലിങ്കലും ചിത്രം നിര്‍മ്മിക്കും. സൈജു ശ്രീധരന്‍ എഡിറ്റിംഗും. ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും. സമീറ സനീഷ് വസ്ത്രാലങ്കാരം.

ഉണ്ണി ആര്‍ തിരക്കഥയെഴുതിയ നാരദന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. കണ്ണൂരിലാണ് പ്രധാന ലൊക്കേഷന്‍. മായാനദി, വൈറസ്, നാരദന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ആഷിക് അബു ചിത്രവുമാണ് നീലവെളിച്ചം.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT